spot_img
Sunday, October 11, 2026

നെടുമ്പാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ.



കൊച്ചി: നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. തൃത്താലയിലെ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് ഇവർ. ​ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അത്താണി സിഗ്നലിന് സമീപമായിരുന്നു നാടിനെ ഞെട്ടിച്ച അപകടമുണ്ടായത്. എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ നിന്നും ചായ കുടിച്ച ശേഷം അത്താണിയിലേക്ക് സ്കൂട്ടറിൽ മടങ്ങിവരികയായിരുന്ന മൂവരുടെയും വാഹനത്തിലേക്ക് അമിതവേഗതയിലെത്തിയ മിനികൂപ്പർ കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിലൂടെ നൂറിലധികം മീറ്ററോളം നിരക്കിക്കൊണ്ടാണ് കാർ നിന്നത്. മൂവരുടെയും മരണം സംഭവസ്ഥലത്തുതന്നെ സംഭവിക്കുകയായിരുന്നു. ​അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്ന കാർ ഓടിച്ച ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസും നാട്ടുകാരും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​മരണപ്പെട്ട ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും, ഇജാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles