കോഴിക്കോട്: മോട്ടോർ വാഹന വകുപ്പോ പൊലിസോ ഗതാഗത നിയമലംഘനത്തിന് തയാറാക്കിയ ചെലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാ നുള്ള സുവർണാവസരം വീ ണ്ടും ഏർപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ്. 2026 മാർച്ച് 31ന് മുൻപ് തയാറാക്കിയ കോടതി വ്യവഹാരങ്ങൾ ആരംഭിച്ചതൊഴികെയുള്ളല്ലാത്തരം ചെലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാം. 2026 നവംബർ ഒന്നുമുതൽ 2027 ജനുവരി 31 വരെ മാത്രമേ ഈ സൗകര്യം ലഭിക്കൂ.ചെലാനുകൾ പെൻഡിംഗ് ഉള്ള വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസുകൾക്കും മറ്റ് സേവനങ്ങൾ നൽകാൻ പാടില്ല എന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അ ധികൃതർ ആവശ്യപ്പെട്ടു. കോട തി നടപടികൾക്കായി മാറ്റിയിട്ടുള്ള ചലാനുകൾക്ക് ആർടി ഓ ഫീസുമായോ പൊലിസ് സ്‌റ്റേ ഷനുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണെ ന്നും അറിയിച്ചു.






