വയനാട്: ബത്തേരി 54-ൽ ട്രാവലർ തലകീഴായി മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഡ്രൈവർ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂർ സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.മാണ്ഡ്യ യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർത്ഥികൾ സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.45 ഓടെയായിരുന്നു അപകടം. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം.13 വിദ്യാർത്ഥികൾ ഉൾപ്പെടെ 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ട്രാവലർ വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്.






