spot_img
Monday, October 12, 2026

60 ആംബുലൻസുകളിലായി എത്തി; ചക്രക്കസേരയിലിരുന്ന് കടൽത്തിര തൊട്ടത് നൂറോളം പേർ



കോഴിക്കോട് ∙:ജീവിതത്തിന്റെ ഒറ്റപ്പെട്ടപ്പോൾ കൈപിടിച്ച, കടലോളം സ്നേഹം നൽകി ജീവിതത്തിനു പുതുവെളിച്ചം നൽകിയ ‘അത്താണി’യുടെ കൈപിടിച്ച് അവരെത്തി. നടക്കാനും ഇരിക്കാനും കഴിയാത്തവർ ഉൾപ്പെടെ നൂറോളം പേർ തിരമാല കണ്ടും പാട്ടുപാടിയും ആനന്ദത്തോടെ കടപ്പുറത്ത് ഉല്ലസിച്ചു. ചക്രക്കസേരയിലിരുന്ന് ഒപ്പന അവതരിപ്പിച്ചപ്പോൾ കടപ്പുറത്തെത്തിയവരും പാട്ടിന്റെ ഇശലുകൾക്കൊപ്പം ഇവരോടൊപ്പം ചേർന്നു.നരിക്കുനി ആസ്ഥാനമായി പ്രവർത്തിക്കുന്ന അത്താണി പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ 20 –ാം വാർഷികാഘോഷ സമാപന ഭാഗമായാണു അത്താണിയിലെ കിടപ്പുരോഗികളും അത്താണിയുടെ പരിചരണത്തിൽ വിവിധ വീടുകളിൽ കഴിയുന്ന കിടപ്പുരോഗികളും കടപ്പുറത്ത് ഒത്തുചേർന്നത്. 60 ആംബുലൻസുകളിലാണ് ഇവർ നരിക്കുനിയിൽനിന്ന് എത്തിയത്. കടലോളം സംഗമം മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രയാസങ്ങളിൽപെട്ടവരെ സംരക്ഷിക്കുന്നതിൽ അത്താണിയുടെ പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.20 – ാം വാർഷിക ഭാഗമായി 20 കോടിയിലേറെ രൂപ ചെലവിൽ നിർമിക്കുന്ന ഹാർമണി വില്ലേജ് ഏറെ ശ്രദ്ധേയമാകുമെന്നും മേയർ പറഞ്ഞു. കാരാടൻ സുലൈമാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.പി.അബ്ദുൽ ഖാദർ, വി.ഹുസൈൻ, കെ.സി.ഖാദർ, ടി.പി.അബൂബക്കർ എന്നിവർ പ്രസംഗിച്ചു. കെ.കബീർ, നൗഷാദ് നരിക്കുനി, മുജീബ് പുറായിൽ, ഒ.സുലൈമാൻ തുടങ്ങിയവർ നേതൃത്വം നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles