spot_img
Monday, October 12, 2026

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകും; 15,16 തീയതികളിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട്



തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ, മധ്യ കേരളത്തിൽ ഒക്ടോബർ 15, 16 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യത.15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16-ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട്.24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles