കോടഞ്ചേരി: കൂരോട്ടുപാറ റോഡിൽ നിന്ന് ഞായറാഴ്ച വൈകിട്ട് ഒമ്പതടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. റോഡിന്റെ ഓവു ചാലിൽ നിന്നാണ് ‘എന്റെ മുക്കം സ്നേക് റസ്ക്യു’ പ്രവർത്തകൻ കബീർ കള്ളൻന്തോട് പാമ്പിനെ പിടികൂടിയത്. കബീർ പിടിക്കുന്ന ഇരുപത്തി ഒന്നാമത്തെ രാജവെമ്പാലയാണ് ഇത്. പാമ്പിനെ പിന്നീട് ഫോറസ്റ്റ് ഓഫീസർമാരുടെ സഹായത്തോടെ കാട്ടിൽ തുറന്നു വിട്ടു






