spot_img
Tuesday, October 13, 2026

അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം



കോഴിക്കോട് : വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് വിദ്യാർഥികൾക്കായുള്ള ഔഷധസേവയും മഹാ സാരസ്വത നാമാർച്ചനയും നടന്നു. ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തികളുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിജയദശമി നാൾ വരെ തുടരുന്ന ഔഷധസേവയിലും മഹാ സാരസ്വത അർച്ചനയിലും വിദ്യാർഥികളും ഭക്തജനങ്ങളും പങ്കാളികളായി. ഗുരുവരാശ്രമത്തിൽ ഒക്ടോബർ 18 വൈകിട്ട് ഗ്രന്ഥംവയ്പ് ആരംഭിക്കും. ഒക്ടോബർ 21ന് വിദ്യാരംഭവും വാഹന പൂജയും നടക്കും



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles