spot_img
Wednesday, October 14, 2026

സംസ്ഥാനത്തെ ഹോട്ടലുകളിൽ ഒക്ടോബർ 15 മുതൽ 2000 രൂപയ്ക്ക് മുകളിലുള്ള UPI പേയ്മെന്റ് സ്വീകരിക്കില്ല.



കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനം. ഒക്ടോബർ 15 മുതൽ തീരുമാനം നടപ്പിലാക്കുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു.2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് ഡിജിറ്റൽ പണമിടപാടുകളെ നിരുത്സാഹപ്പെടുത്തുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഫീസ് ഈടാക്കാനുള്ള നീക്കം പിൻവലിക്കണമെന്നും, അല്ലെങ്കിൽ ഫീസ് ബാധകമാകുന്ന പരിധി 10,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകളായി ഉയർത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles