spot_img
Wednesday, October 14, 2026

മുതിർന്നവരെ ചേർത്തുപിടിക്കാൻ നിയമം.നിയമം ലംഘിച്ചാൽ മൂന്നു വർഷം വരെ തടവ്.



തിരുവനന്തപുരം: കേരളത്തിലെ മുതിർന്ന പൗരന്മാരുടെ പരിചരണവും അവകാശ സംരക്ഷണവും ഉറപ്പാക്കുന്ന 2026ലെ കേരള മുതിർന്ന പൗരന്മാരുടെ (പരിചരണവും അവകാശ സംരക്ഷണവും) ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. പകൽവീടുകൾ, വൃദ്ധസദനങ്ങൾ, ഗൃഹപരിചരണ ഏജൻസികൾ തുടങ്ങി സംസ്ഥാ നത്ത് പ്രവർത്തിക്കുന്ന എല്ലാ പരിചരണ കേന്ദ്രങ്ങളുടെയും പ്രവർത്തനത്തിന് ഏകീകൃത ചട്ടക്കൂട് ഒരുക്കുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം. നിറഞ്ഞ അഭിമാന‌ത്തോടെയാണ് ബിൽ സഭയ്ക്കു മുന്നിൽ വയ്ക്കുന്നതെന്നു ബിൽ അവതരിപ്പിച്ചുകൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. ഇത് നിയമമാകു ന്നതോടെ മുതിർന്നവരുടെ സംരക്ഷണത്തിൽ കേരള നിയമസഭ ലോകത്തിനു മാതൃകയാകും.കേരളത്തിന്റെ ജനസംഖ്യയിൽ അദ്ഭുതകരമായ മാറ്റമാണ് സംഭവി ക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടി ക്കാട്ടി. വൈകിയുള്ള വിവാഹം, കുട്ടികൾ വേണോ എന്ന ചിന്ത, പഠനത്തിനായുള്ള യുവാക്കളുടെ കൂട്ടപ്പലായനം എന്നിവ കാരണം കേരളത്തിൽ ചെറുപ്പക്കാരുടെ എണ്ണം കുറയുക യാണ്. ആയുർദൈർഘ്യം കൂടുന്നതോടെ 2036 ആകുമ്പോൾ മുതിർന്ന പൗരന്മാരുടെ എണ്ണം ദേശീയ ശരാശരിയുടെ ഇരട്ടിയാകുമെന്നാണു കണക്കാക്കുന്നത്. ഇനിയുള്ള എല്ലാ ആസൂത്രണത്തിലും ഈ ജനസം ഖ്യാമാറ്റം പ്രധാന ഘടകമാകണമെന്ന് അദ്ദേഹം പറഞ്ഞു.ക്ഷേമവും പരിചരണവുമാണു വകുപ്പിന്റെ ഒരു ഭാഗമെങ്കിൽ അതിലും പ്രധാനം സിൽവർ ഇക്കോണമിയാ ണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജപ്പാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ മുതിർന്നവരുടെ അറിവും അനുഭവവും പ്രയോജനപ്പെടുത്തി ഈ വെല്ലുവിളിയെ അവസരമാക്കി. കേരളത്തിൽ വിരമിച്ചവരെ ചെറിയ ഓണറേറിയം നൽകി സ്റ്റാർട്ടപ്പുകൾക്കും കുടുംബ ശ്രീ യൂണിറ്റുകൾക്കും സാങ്കേതിക, മാർക്കറ്റിംഗ്, മാനേജ്‌മെൻ്റ് മാർഗനിർ ദേശത്തിനായി ഉപയോഗിക്കാം.സർ ക്കാർ ഇതിൽ ഫെസിലിറ്റേറ്ററായി പ്ര വർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കുടുംബത്തിന്റെ പരിചരണമാണ് ആദ്യ മാതൃകയെന്നും സ്ഥാപനങ്ങളിലെ പരിചരണം അവസാന ആശ്രയം മാത്രമാകണമെന്നും ബിൽ വ്യക്തമാക്കുന്നു. 60 വയസ് പൂർത്തിയാ യ ഇന്ത്യൻ പൗരന്മാരാണ് ‘മുതിർന്ന പൗരൻ’ എന്ന നിർവചനത്തിൽ വരു ന്നത്. നിയമം വന്നശേഷം തുടങ്ങു ന്ന ഓരോ പരിചരണകേന്ദ്രവും രജിസ്റ്റർ ചെയ്യണം. നിലവിലുള്ള കേന്ദ്ര ങ്ങൾക്ക് നിയമം പ്രാബല്യത്തിൽ വന്ന് 90 ദിവസത്തിനകം രജിസ്ട്രേഷനായി അപേക്ഷിക്കാം. വകുപ്പ് ഡയറ ക്ടറാണ് രജിസ്ട്രാർ. രജിസ്ട്രേഷൻസർട്ടിഫിക്കറ്റിനു നാലു വർഷമാണ് കാലാവധി; പുതുക്കാം. അപേക്ഷ നിരസിച്ചാൽ മുപ്പതു ദിവസത്തിനകം സർക്കാരിൽ അപ്പീൽ നൽകാം. രജിസ്ട്രേഷൻ വിവരങ്ങൾ പൊതുജ നങ്ങൾക്ക് പരിശോധിക്കാവുന്ന രജിസ്ട്രിയായി ലഭ്യമാക്കും.സംസ്ഥാന തലത്തിൽ മുതിർന്ന പൗരസംരക്ഷണ യൂണിറ്റ്, ജില്ലകളിൽ ജില്ലാ സംരക്ഷണ ഫോറവും യൂണിറ്റും രൂപീകരിക്കും. ജില്ലാ കളക്ടർ അധ്യക്ഷനായ ഫോറത്തിൽ ജില്ലാ പൊലിസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി തുടങ്ങിയവർ അംഗങ്ങളാണ്. പരാതികൾ അന്വേഷിക്കാനും രജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്താനും ജില്ലാ യൂണിറ്റിന് ചുമ തലയുണ്ട്. ഓരോ പൊലിസ് സ്റ്റേഷ നിലും മുതിർന്നവരുടെ വിഷയങ്ങൾക്കായി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയോഗിക്കും. ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles