മസ്കത്ത്: ഒമാനിലെ സിനാവിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകൾ അലേന (14) മരിച്ചു. ഇബ്ര ഇന്ത്യൻ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.സിനാവ് ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്യുന്ന സിജുവിന്റെയും മോളിയുടെയും മകളാണ് അലേന. മകളെ ആശുപത്രിയിൽ ഡോക്ടറെ കാണിക്കാനായി പോകുന്നതിനിടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ സിജുവിനെയും മോളിയെയും ഇബ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അലേനയുടെ മൃതദേഹം സിനാവ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെല്ലിപ്പൊയിലിലെ വ്യാപാരി മനോജ് നിരവത്തിന്റെ സഹോദരിയുടെ മകളാണ് മരണപ്പെട്ട അലേന.






