spot_img
Thursday, October 15, 2026

ഉദ്യോഗസ്ഥരുടെ അലംഭാവം; മലപ്പുറത്ത് കിഫ്ബി പദ്ധതികളില്‍ കൂടുതലും കടലാസില്‍



മലപ്പുറം: മലപ്പുറത്ത് കിഫ്ബിയുടെ 28 പദ്ധതിയില്‍ കൂടുതലും കടലാസില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. കിഫ്ബി വഴി വിവിധ വകുപ്പുകളിലായി ജില്ലയില്‍ അനുവദിച്ച പദ്ധതികളാണ് ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്നത്. 28 പദ്ധതികളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായവയും നിര്‍മ്മാണ അനുമതി നല്‍കിയവയുമെല്ലാം ഉള്‍പ്പെടുന്നുണ്ട്. പ്രാരംഭ നടപടികള്‍ ആരംഭിക്കാത്ത പദ്ധതികളും കൂട്ടത്തില്‍ ഉണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യമായ തുടര്‍ നടപടികള്‍ ഇല്ലാത്തതുമാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്നാണ് ആക്ഷേപം. നാല് ഘട്ടമായാണ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

വിദ്യാഭ്യസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ, കായിക വകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങിയ വകുകളുടെ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്‌കൂളുകള്‍ സ്റ്റേഡിയങ്ങള്‍ എന്നിവയുടെ നിര്‍മാണം റോഡുകളുടെ നിര്‍മാണവും നവീകരണവും എന്നിവ കടലാസിലൊതുങ്ങിയ പദ്ധതികളായി ഉണ്ട് എന്നാണ് വിവരം. ഫണ്ട് അനുവദിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പദ്ധതികളില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് ഉയരുന്ന ചോദ്യം. 400 മീറ്റര്‍ മത്സരം നടത്താനാകുമായിരുന്ന സ്‌റ്റേഡിയത്തില്‍ കിഫ്ബിയുടെ നിര്‍മാണങ്ങള്‍ക്ക് ശേഷം അത് കഴിയാത്ത അവസ്ഥയും മലപ്പുറത്ത് വന്നിരുന്നു. കൂടാതെ അതിന് അടുത്ത് പണിതിരുന്ന സിമ്മിംഗ് പൂള്‍ പല തവണ ഉദ്ഘാടനം ചെയ്‌തെങ്കിലും കായിക താരങ്ങള്‍ക്ക് ഇപ്പോഴും തുറന്ന് കൊടുക്കാന്‍ ആയിട്ടില്ല. ഇത്തരം അശാസ്ത്രീയതയും പദ്ധതികളില്‍ നിലനില്‍ക്കുന്നു. കിഫ്ബി പുനക്രമീകരണത്തിന് പിന്നാലെ പദ്ധതികളുടെ ഫണ്ട് ലാപ്‌സ് ആകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.അതേസമയം കിഫ്ബി വിദഗ്ധസമിതി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ സമര്‍പ്പിക്കും. കിഫ്ബി സര്‍ക്കാരിന് വന്‍ ബാധ്യത എന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്. കിഫ്ബിക്ക് കുച്ചുവിലങ്ങിടാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കാന് തീരുമാനം. ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നും വിദഗ്ധസമിതി കണ്ടെത്തിയിട്ടുണ്ട്. കിഫ്ബിയിലെ ജീവനക്കാരെ പുനര്‍വ്യന്യസിക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്. കിഫ്ബി പൂര്‍ത്തിയാകാത്ത പദ്ധതികളും അന്വേഷിക്കാനാണ് സര്‍ക്കാര്‍ നീക്കം. വിദഗ്ധസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വെയ്ക്കും. വിദഗ്ധസമിതി റിപ്പോര്‍ട്ടില്‍ വാര്‍ത്താസമ്മേളനം നടത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles