spot_img
Sunday, October 18, 2026

അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരി ശബരിമല മേൽശാന്തി, മാളികപ്പുറം മേൽശാന്തി എ.ദാമോദരൻ നമ്പൂതിരി.



ശബരിമല: വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തിരുവനന്തപുരം പുളിമൂട് അംബുജവിലാസം റോഡിലുള്ള അരീക്കര ഇല്ലം അംഗമാണ് ഇദ്ദേഹം. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്.സന്നിധാനത്ത് തന്ത്രിമാരുടെയും ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള കുട്ടിയാണ് തിരഞ്ഞെടുത്തത്. മൂന്നാം ഊഴത്തിലാണ് ഇദ്ദേഹത്തിന് മേൽശാന്തിയാകാനുള്ള അവസരം ലഭിക്കുന്നത്.വൃശ്ചികം ഒന്നിന് മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി നടതുറക്കുമ്പോൾ പുതിയ മേൽശാന്തി ചുമതലയേൽക്കും. അടുത്ത ഒരു വർഷക്കാലം സന്നിധാനത്ത് തങ്ങി പൂജാദികാര്യങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകും.മാളികപ്പുറംമേൽശാന്തിയായി എ.ദാമോദരൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് വടകര സ്വദേശിയാണ് എ. ദാമോദരൻ നമ്പൂതിരി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles