spot_img
Sunday, October 18, 2026

പാദരക്ഷകൾക്കും ‘രക്ഷ’യില്ല; ‘നവംബർ ഒന്നു മുതൽ ചുരുങ്ങിയത് 10% വില വർധിപ്പിക്കും’



കോഴിക്കോട് : ഗൾഫിലെ സംഘർഷാവസ്ഥ തുടരുന്നതോടെ പാദരക്ഷകൾക്കും ‘രക്ഷ’യില്ല. അസംസ്കൃത വസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം മൂലം പാദരക്ഷകൾക്ക് നവംബർ ഒന്നു മുതൽ ചുരുങ്ങിയത് 10% വില വർധിപ്പിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി. പോളിയൂറിത്തീൻ, സിന്തറ്റിക് റെക്സിൻ, പിവിസി, ഇവിഎ, നൂൽ, വിവിധയിനം കെമിക്കലുകൾ എന്നിവയ്ക്ക് വലിയ തോതിൽ വില വർധിച്ചുവെന്നും പാദരക്ഷകളുടെ വിലകൂട്ടാതെ പിടിച്ചുനിൽക്കാൻ സാധിക്കില്ലെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഫുട്‌വെയർ ഇൻഡസ്ട്രീസ് ഭാരവാഹി റസാക്ക് വികെസി പറഞ്ഞു.കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപന്നങ്ങൾക്ക് നൽകിയിരുന്ന നികുതിയിളവ് എടുത്തുമാറ്റിയതും പ്രതിസന്ധിക്കിടയാക്കുന്നു. സംസ്ഥാനത്ത് നൂറിലധികം ചെറുകിട കമ്പനികളും ആയിരക്കണക്കിന് തൊഴിലാളികളും ഈ മേഖലയിലുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലവർധന ഇതേവരെ കമ്പനികൾ തന്നെ ഏറ്റെടുക്കുകയായിരുന്നുവെന്നും ഈ രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്നും ഫുട്‌‌വെയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഓഫ് കേരള പ്രസിഡന്റ് രജിത് മുല്ലശ്ശേരി പറഞ്ഞു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles