തൃശൂർ : ദേശീയപാത കൊടകരയിൽ സ്കൂൾ വിദ്യാർഥികളുമായി പോയിരുന്ന ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെ കൊടകരക്കടുത്ത് കൊളത്തൂരിലായിരുന്നു അപകടം. പട്ടാമ്പി ഭാഗത്തെ സ്ക്കൂൾ വിദ്യാർഥികൾ ആന്നെന്നാണ് പ്രഥമിക വിവരം.എറണാക്കുളത്ത് നിന്നും മടങ്ങിവരുന്നതിനിടയിലായിരുന്നു അപകടം. ഡ്രൈവർക്ക് അപസ്മാരമുണ്ടായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് ഇലക്ടിക്ക് പോസ്റ്റിലിടിച്ച് ഡിവൈഡറിൽ കയറുകയായിരുന്നു. ഇലക്ട്രിക്ക് പോസ്റ്റ് ഒരു കാറിന് മുകളിലേക്ക് മറിയുകയും ചെയ്തു. അപകടത്തിൽ ആർക്കും പരുക്കില്ല. അപകടത്തെ തുടർന്ന് വിദ്യാർഥികളെ മറ്റൊരു ബസിൽ കയറ്റി വിട്ടു. സംഭവത്തിനു പിന്നാലെ ദേശീയ പാതയിൽ അൽപ്പനേരം ഗതാഗത തടസം ഉണ്ടായി.






