spot_img
Sunday, October 18, 2026

110 ഡോളർ കടന്ന് ക്രൂഡ് വില; അമേരിക്കയ്ക്കു മേൽ സമ്മർദം ചെലുത്തി ഇറാൻ, കരുതൽ ശേഖരം തുറക്കാൻ യുഎസ്.



മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില വീണ്ടും 110 ഡോളർ കടന്നു. അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില 109.9 ഡോളറിലാണ് വെള്ളിയാഴ്‌ച വ്യാപാരം നിർത്തിയത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം വർധിപ്പിച്ചതും സൗദി അറേബ്യയിൽ ഹൂതികൾ ആക്രമണം തുടരുന്നതുമാണ് എണ്ണ വില ഉയർത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞയാഴ്ച ബ്രെന്റ് ക്രൂഡ് വിലയിൽ അഞ്ചു ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മേയ് മാസത്തിനു ശേഷം ആദ്യമായാണ് ബ്രെൻ്റ് ക്രൂഡ് വില 110 ഡോളർ കടക്കുന്നത്. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില പത്തു ശതമാനം ഉയർന്ന് വീപ്പയ്ക്ക് 101 ഡോളറിലേക്കെത്തിയിട്ടുണ്ട്.അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർത്തിക്കൊണ്ടുവന്ന് അമേരിക്കയ്ക്കു മേൽ സമ്മർദം വർധിപ്പിക്കുകയാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഇതിനായി ഹോർമുസ് കടലിടുക്കു വഴിയുള്ള ചരക്കുനീക്കം തടയുന്നതിന് തുടർച്ചയായി ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ബുധനാഴ്ച ജി.എഫ്.എസ്. പ്രൈഡ് എന്ന കണ്ടെയ്നർ കപ്പൽ ഇറാൻ ഹോർമുസിൽ ഇറാൻ തകർത്തിരുന്നു. ഹൂതികൾ ചെങ്കടലിൽ നടത്തിയ ആക്രമണത്തിൽ സൗദി ആരാംകോയുടെ യാൻബു ടെർമിനലിനെ ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണം തടഞ്ഞതായി സൗദി അവകാശപ്പെട്ടു. അതിനിടെ റഷ്യയിലെ ഊർജമേഖലയിൽ യുക്രൈൻ ആക്രമണം തുടരുകയാണ്. അമേരിക്ക എതിർപ്പറിയിച്ചിട്ടും യുക്രൈൻ ആക്രമണത്തിൽനിന്നു പിന്മാറാൻ തയ്യാറാകുന്നില്ല. ഇതും എണ്ണ വിപണിയിൽ സമ്മർദം ശക്തമാക്കുന്നു.അമേരിക്കയിൽ ഡീസൽ വില ഉയർന്നതോടെ റഷ്യയിൽനിന്ന് വൻതോതിൽ ഡീസൽ വാങ്ങാൻ ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ധാരണയായിരുന്നു. തുടർന്ന് റഷ്യൻ എണ്ണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തരുതെന്ന് ട്രംപ് യുക്രൈനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതു തള്ളിക്കൊണ്ടാണ് യുക്രൈൻ ഇപ്പോൾ ആക്രമണം നടത്തുന്നത്.ആഗോള എണ്ണവിപണിയിലെ സമ്മർദത്തിന്റെ്റെ പശ്ചാത്തലത്തിൽ അമേരിക്ക കരുതൽ ശേഖരത്തിൽനിന്ന് കൂടുതൽ എണ്ണ പുറത്തെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. 17 ദശലക്ഷം വീപ്പ എണ്ണയാണ് വിപണിയിലേക്കെത്തിക്കുക. നിലവിൽ 28.3 കോടി വീപ്പ എണ്ണയാണ് അമേരിക്കയുടെ കരുതൽ ശേഖരത്തിലുള്ളത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles