തിരുവമ്പാടി : സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക ജനറൽ ബോഡി യോഗം തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്നു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഇ. പ്രേംകുമാർ യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജെയിംസ് ജോഷി, ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ വിദർശ കെ. വിനോദ്, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ജോഷി ബെനഡിക്ട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ ബാങ്ക് ഡയറക്ടർമാരുടെയും ജീവനക്കാരുടെയും മക്കൾക്കും അനുമോദനം നൽകി.ബാങ്ക് പ്രസിഡന്റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സി. ഗണേശ്ബാബു, ഫിറോസ്ഖാൻ, ജോയ് മ്ലാക്കുഴി, പ്രീതി രാജീവ്, പി.ജെ. ജെനീഷ്, ധന്യ, അശ്വതി, വിനോദ്, കമല, ശശി, ഡേവിഡ് പൂമറ്റം, നിസ്തർ തുടങ്ങിയവർ സംസാരിച്ചു. രണ്ടായിരത്തിലധികം അംഗങ്ങൾ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തു






