റബ്ബർ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ കർഷകർക്ക് ധനസഹായത്തിന് അപേക്ഷിക്കാം. 2026-ൽ പരമ്പരാഗത മേഖലയിൽ കൃഷിചെയ്തവർക്ക് കേന്ദ്രസർക്കാരിന്റെ ‘സർവ്വീസ് പ്ലസ്’ എന്ന വെബ് പോർട്ടലിലൂടെ നവംബർ 6 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ‘സർവ്വീസ് പ്ലസ്’ പോർട്ടലിലേക്ക് റബ്ബർബോർഡ് വെബ്സൈറ്റിലെ ഇ- സർവീസസ് മെനു വഴി ലോഗിൻ ചെയ്യതുവേണം അപേക്ഷകൾ സമർപ്പിക്കാൻ. ഹെക്ടറിന് 40,000 രൂപയാണ് ധനസഹായനിരക്ക്. റബ്ബറുത്പാദകസംഘങ്ങളിലെ സമൂഹസംസ്കരണശാലകളുടെ നവീകരണത്തിനും മാലിന്യ സംസ്കരണ പ്ലാന്റുകളുടെ നിർമാണത്തിനും നിലവിലുള്ള സമൂഹസംസ്കരണശാലകളിൽ കൂടുതൽ പുകപ്പുരകൾ നിർമിക്കുന്നതിനുമുള്ള സാമ്പത്തികസഹായം, റബ്ബർപാൽ ശേഖരണത്തിനും ഡി.ആർ.സി. പരിശോധിക്കുന്നതിനുമുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള സാമ്പത്തികസഹായം, കാർഷിക യന്ത്രവത്ക്കരണത്തിനായി സ്പ്രേയറുകളും ഡസ്റ്ററുകളും വാങ്ങുന്നതിനുള്ള സാമ്പത്തികസഹായം റബ്ബറുത്പാദകസംഘങ്ങൾ. സ്വയം സഹായ ഗ്രൂപ്പുകൾ (SHGs), റബ്ബർ ടാപ്പേഴ്സ് ഗ്രൂപ്പുകൾ (RTGs). ലേബർ ഗ്രൂപ്പുകൾ (LGs) തുടങ്ങിയവയുടെ രൂപവത്കരണത്തിനുള്ള സാമ്പത്തികസഹായം, തുടങ്ങിയവയ്ക്കുള്ള അപേക്ഷകൾ ‘സർവ്വീസ് പ്ലസ്’ പോർട്ടലിലൂടെ നവംബർ 13 വരെ സമർപ്പിക്കാവുന്നതാണ്. റെയിൻഗാർഡി്ങ്, സ്പ്രേയിങ് എന്നിവയ്ക്കുള്ള പദ്ധതികൾ പ്രകാരം സാമ്പത്തികസഹായത്തിനുള്ള അപേക്ഷകൾ സമർപ്പിക്കാന്നതിനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി. വിശദവിവരങ്ങൾ റബ്ബർബോഡിന്റെ വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള റബ്ബർബോഡ് റീജണൽ ഓഫീസുകൾ, ഫീൽഡ് സ്റ്റേഷനുകൾ, റബ്ബർബോർഡ് കോൾസെന്റർ നമ്പറായ 0481-2576622 എന്നീവയുമായി ബന്ധപ്പെടാം.






