കോഴിക്കോട്: ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ലളിതമായും എല്ലാവർക്കും പ്രാപ്യമായും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ HOMline എന്ന ഓൺലൈൻ അധിഷ്ഠിത സഹായ സേവന പ്ലാറ്റ്ഫോം പ്രവർത്തനം ആരംഭിച്ചു. AMDG ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംരംഭത്തിന്റെ ഉദ്ഘാടനവും പേരിന്റെ പ്രഖ്യാപനവും തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. സി. കെ. കാസിം നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു ലോഗോ പ്രകാശനം ചെയ്തു. വെബ്സൈറ്റ് പ്രകാശനം പ്രശസ്ത യൂട്യൂബ് ഇൻഫ്ലുവൻസറും പേരന്റിങ് കോച്ചും ട്രെയിനറുമായ ശ്രീ. അബിൻ പാലവയൽ നിർവഹിച്ചു.AMDG ഗ്രൂപ്പ് ചെയർമാനും HOMline പദ്ധതിയുടെ സ്ഥാപകനുമായ ശ്രീ. അജിൻ ഷിബു ചടങ്ങിൽ സ്വാഗതവും അധ്യക്ഷപ്രസംഗവും നിർവഹിച്ചു.ഡിജിറ്റൽ സൗകര്യങ്ങളും മാനുഷിക സഹായവും സമന്വയിപ്പിച്ച് വിവിധ സേവനങ്ങളിലേക്കും വിവരങ്ങളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ അവസരമൊരുക്കുകയാണ് HOMline-ന്റെ ലക്ഷ്യം. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കുന്നതിന് അധിക സഹായം ആവശ്യമായവർക്കും ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനും സംരംഭം പ്രാധാന്യം നൽകുന്നു.www.homline.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ സേവനവിവരങ്ങൾ, അംഗത്വ പദ്ധതികൾ, പുതിയ അറിയിപ്പുകൾ, സേവനസഹായത്തിനുള്ള കോൺടാക്ട് സൗകര്യങ്ങൾ എന്നിവ ലഭ്യമാകും. കോൾ, വാട്സ്ആപ്പ് മുഖേന ബന്ധപ്പെടുന്നതിനും പരാതികളും നിർദേശങ്ങളും അറിയിക്കുന്നതിനുമുള്ള സൗകര്യങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗത്വ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.LISSAH കോളേജ്, കൈതപ്പൊയിൽ ഡയറക്ടർ ഫാ. ഡോ. ജിമ്മി അക്കാട്ട്, അൽഫോൻസ കോളേജ്, തിരുവമ്പാടി പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ് മരിയൻ കോളേജ് കുട്ടിക്കാനം അസിസ്റ്റന്റ് പ്രൊഫസറും ഇൻക്യുബേഷൻ ഇന്നൊവേറ്റീവ് ക്ലബ് ഇൻചാർജുമായ ബിബിൻ സേവ്യർ, അൽഫോൻസ സ്കൂൾ ഊരകം മാനേജർ ഫാ. ജോർജ് വെള്ളാരംകാലായിൽ, വീൽചെയർ ഓർഗനൈസേഷൻ കോഴിക്കോട് പ്രസിഡന്റ് ബവിഷ് ബാൽ എന്നിവർ ആശംസകൾ നേർന്നു. MSc സൈക്കോളജി വിദ്യാർഥിനി ഗൗരി നന്ദ അനുഭവങ്ങൾ പങ്കുവെച്ചു. സഞ്ജന റോസ് ഗാനമാലപിച്ചു. ഷാരോൺ റോസിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ HOMline സർവീസസ് ഓപ്പറേഷൻസ് ഹെഡ് ഡാൻ ജോസഫ് നന്ദി രേഖപ്പെടുത്തി.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾക്കൊപ്പം വ്യക്തിഗത സഹായവും ഉറപ്പാക്കി, സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന വിശ്വസനീയമായ പ്ലാറ്റ്ഫോമായി HOMline-നെ വളർത്തുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ HOMline-ന് തുടക്കം; 24 മണിക്കൂറും സേവനസഹായം ലക്ഷ്യംകോഴിക്കോട്: ഡിജിറ്റൽ സേവനങ്ങളും മാനുഷിക സഹായവും സമന്വയിപ്പിച്ച് എല്ലാവർക്കും കൂടുതൽ പ്രാപ്യമായ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ AMDG ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച HOMline പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് ഓൺലൈൻ Zoom പ്ലാറ്റ്ഫോമിലൂടെ നടന്നു.തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. സി. കെ. കാസിം HOMline-ന്റെ ഉദ്ഘാടനവും പേരിന്റെ പ്രഖ്യാപനവും നിർവഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബോബി ഷിബു ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത യൂട്യൂബ് ഇൻഫ്ലുവൻസറും പേരന്റിങ് കോച്ചും ട്രെയിനറുമായ ശ്രീ. അബിൻ പാലവയൽ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു.AMDG ഗ്രൂപ്പ് ചെയർമാനും HOMline പദ്ധതിയുടെ സ്ഥാപകനുമായ ശ്രീ. അജിൻ ഷിബു ചടങ്ങിൽ സ്വാഗതവും അധ്യക്ഷപ്രസംഗവും നിർവഹിച്ചു.ഡിജിറ്റൽ സേവനങ്ങളിലേക്കും ആവശ്യമായ വിവരങ്ങളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുക എന്നതാണ് HOMline-ന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ സൗകര്യങ്ങൾക്കൊപ്പം ആവശ്യമായിടത്ത് മാനുഷിക സഹായവും ലഭ്യമാക്കുന്ന ഓൺലൈൻ അധിഷ്ഠിത സഹായ സേവന പ്ലാറ്റ്ഫോമായാണ് HOMline വിഭാവനം ചെയ്തിരിക്കുന്നത്. 24×7 സേവനസഹായം ലക്ഷ്യമിടുന്നതിനൊപ്പം, ഭിന്നശേഷിക്കാർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനും സംരംഭം പ്രാധാന്യം നൽകുന്നു.www.homline.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ സേവനവിവരങ്ങൾ, അംഗത്വ പദ്ധതികൾ, പുതിയ അറിയിപ്പുകൾ,y കോൾ, വാട്സ്ആപ്പ് മുഖേന ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ, പരാതികളും നിർദേശങ്ങളും അറിയിക്കാനുള്ള സംവിധാനം എന്നിവ ലഭ്യമാകും.LISSAH കോളേജ്, കൈതപ്പൊയിൽ ഡയറക്ടർ ഫാ. ഡോ. ജിമ്മി അക്കാട്ട് CST, അൽഫോൻസ സ്കൂൾ ഊരകം മാനേജർ ഫാ. ജോർജ് വെള്ളാരംകാലായിൽ, അൽഫോൻസ കോളേജ്, തിരുവമ്പാടി പ്രിൻസിപ്പൽ ഡോ. ഷൈജു ഏലിയാസ്, മരിയൻ കോളേജ് കുട്ടിക്കാനം അസിസ്റ്റന്റ് പ്രൊഫസറും ഇൻക്യുബേഷൻ ഇന്നൊവേറ്റീവ് ക്ലബ് ഇൻചാർജുമായ ബിബിൻ സേവ്യർ, വീൽചെയർ ഓർഗനൈസേഷൻ കോഴിക്കോട് പ്രസിഡന്റ് ബവിഷ് ബാൽ എന്നിവർ ആശംസകൾ നേർന്നു. MSc സൈക്കോളജി വിദ്യാർഥിനി ഗൗരി നന്ദ ഡിസബിലിറ്റി ജീവിതത്തെ കുറിച്ചു അനുഭവങ്ങൾ പങ്കുവെച്ചു.സഞ്ജന റോസ് ഗാനമാലപിച്ചു. ഷാരോൺ റോസിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ HOMline സർവീസസ് ഓപ്പറേഷൻസ് ഹെഡ് ഡാൻ ജോസഫ് നന്ദി രേഖപ്പെടുത്തി.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ ആളുകളിലേക്ക് സേവനങ്ങളും സഹായങ്ങളും എത്തിക്കുകയും, ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കും നിർദേശങ്ങൾക്കും പ്രാധാന്യം നൽകുന്ന വിശ്വസനീയമായ സേവന പ്ലാറ്റ്ഫോമായി വളരുകയുമാണ് HOMline-ന്റെ ലക്ഷ്യം.Website : www.homline.in വിളിക്കാം : 6282268453, 8590527277






