spot_img
Thursday, October 22, 2026

നാല് ദിവസം കൂടി തീവ്ര മഴ; എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്.



തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്ന റിയിപ്പ്. എറണാകുളം, തൃശൂ ർ, മലപ്പുറം, കോഴിക്കോട് ജി ല്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ല കളിൽ ശനിയാഴ്ചയും ഇടു ക്കി, എറണാകുളം, തൃശൂർ പാലക്കാട്, മലപ്പുറം, കോഴി ക്കോട്, വയനാട് ജില്ലകളിൽ ഞായറാഴ്ചയും യെല്ലോ അ ലർട്ട് ആയിരിക്കും.ഇവിടങ്ങളിലെ ചില പ്രദേശ ങ്ങളിൽ 24 മണിക്കൂറിൽ 12 മു തൽ 20 സെന്റിമീറ്റർ വരെയുള്ള അതിശക്ത മഴയ്ക്കാണ് സാ ധ്യത. തിരുവനന്തപുരം, കൊ ല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന്യെല്ലോ അലർട്ട് പ്രഖ്യാപിച്ച തായും കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. അതിശക്തമായ മഴയ്ക്കെക്കൊപ്പം ഇടിമിന്നലിനും സാധ്യത യുള്ളതിനാൽ ജാഗ്രത പാലി ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. നാളെ രാവിലെ വരെ ചില സ്ഥലങ്ങളിൽ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles