spot_img
Friday, October 23, 2026

തദ്ദേശസ്ഥലംമാറ്റം; പദ്ധതി നിർവഹണം തടസ്സപ്പെടുമെന്ന് ആശങ്ക.



കക്കോടി: മാരത്തൺ സ്ഥലംമാറ്റം മൂലം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നടപ്പു വർഷത്തെ പദ്ധതി നിർവഹണം താളം തെറ്റുമെന്ന ആശങ്കയിൽ ജീവനക്കാരും ജനപ്രതിനിധികളും. പദ്ധതി രൂപവത്കരണം കഴിഞ്ഞ് അംഗീകാരം വാങ്ങുന്ന വേളയിലും നിർവഹണ ഘട്ടത്തിലും നടത്തുന്ന സ്ഥലംമാറ്റങ്ങൾ പുരോഗമിക്കുകയാണ്.വിവിധ കാരണങ്ങളാൽ പദ്ധതി രൂപവത്കരണ പ്രവർത്തനങ്ങൾ വൈകിയ ഈ വർഷം നിർവഹണത്തിനായി ലഭിക്കുന്നത് നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി എന്നീ മാസങ്ങളാണ്.ഈ സമയങ്ങളിൽ തദ്ദേശഭരണ സ്ഥാപനങ്ങളിൽ സ്ഥിരതയുള്ള ഉദ്യോഗസ്ഥ സംവിധാനം ഇല്ലെങ്കിൽ പദ്ധതി നിർവഹണം എക്സ്പെൻഡിച്ചർ മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു തട്ടിക്കൂട്ട് പരിപാടിയായി മാറും. ഇത് പദ്ധതി നിർവഹണത്തിന്റെ ഗുണമേന്മയെ പ്രതികൂലമായി ബാധിക്കും.ത്രിതല പഞ്ചായത്തുകളിലേയും മുൻസിപ്പൽ കോർപ്പറേഷനുകളിലേയും ഉദ്യോഗസ്ഥരെയും അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലല്ലാതെയാണ് പരസ്പരം സ്ഥലംമാറ്റുന്നത്. കേരളോത്സവത്തിന്റെ ആദ്യയോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ അടുത്ത യോഗത്തിൽ ഇല്ലാത്ത അവസ്ഥയാണ്. ഓരോ പഞ്ചായത്തു കമ്മിറ്റിയിലും പുതിയ സെക്രട്ടറി എന്ന അവസ്ഥയിലാണ് ഗ്രാമപഞ്ചായത്തുകൾ.നിയമസഭ സമ്മേളനം കഴിഞ്ഞാൽ ഉടനെ വ്യാപകമായ സ്ഥലം മാറ്റത്തിനുള്ള ലിസ്റ്റുമായി തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടറേറ്റിലെ ചില പ്രമുഖർ തയാറായിരിക്കുകയാണെന്ന വിവരവും പുറത്തു വരുകയാണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles