കോഴിക്കോട് : തുലാമഴയിൽ കുതിരുമോ സംസ്ഥാന കായികമേള? കായികപ്രേമികൾ ആശങ്കയിലായെങ്കിലും ഒരുക്കങ്ങൾ ചൂടുപിടിച്ച് നടക്കുകയാണ്. കാലാവസ്ഥാ വകുപ്പ് ജില്ലയിൽ 25 വരെ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴ ശക്തമാവുമെന്നാണ് ആശങ്ക. പക്ഷേ, എൻഐടിയിലെ പുതിയ സിന്തറ്റിക് ട്രാക്കിലാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ അരങ്ങേറുന്നത്. ഈ ട്രാക്കിൽ അതിവേഗം വെള്ളം വാർന്നുപോവുമെന്നതിനാൽ ആശങ്ക വേണ്ടെന്ന് സംഘാടക സമിതി ചെയർമാൻ എം.എ.റസാഖ് പറഞ്ഞു. മഴ ശക്തമായാൽ സമയക്രമം അതിനനുസരിച്ച് പുനക്രമീകരിക്കും. സിന്തറ്റിക് ട്രാക്കിനു ചുറ്റിലും രാത്രിയിൽ മത്സരം നടത്താൻ 10,000 ലക്സിന്റെ വെളിച്ച സംവിധാനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെ ഇതിന്റെ ട്രയൽ നടത്തി വെളിച്ചം ഉറപ്പാക്കുമെന്നും പറഞ്ഞു.സംസ്ഥാന സ്കൂൾ കായികമേള 25ന് വൈകിട്ട് നാലിനാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നത്. ഇതിനുമുന്നോടിയായുള്ള ദീപശിഖാ പ്രയാണം വ്യാഴാഴ്ച തിരുവനന്തപുരത്തുനിന്ന് ആരംഭിച്ചു. മന്ത്രി എൻ.ഷംസുദീനാണ് ദീപശിഖ കൈമാറിയത്. 25ന് രാവിലെ കോഴിക്കോട്ടെത്തുന്ന ദീപശിഖ കോഴിക്കോട് കടപ്പുറത്തുനിന്ന് ആഘോഷറാലിയായാണ് എൻഐടി മൈതാനത്ത് എത്തിക്കുക.കോഴിക്കോടിന്റെ അഭിമാനമായ പയ്യോളി എക്സ്പ്രസ് ഒളിംപ്യൻ പി.ടി.ഉഷയാണ് ഇത്തവണ കായികമേളയുടെ ബ്രാൻഡ് അംബാസഡർ. പി.ടി.ഉഷ മൈതാനത്ത് ദീപശിഖ തെളിയിക്കും. തുടർന്ന് 4000 കുട്ടികളുടെ സൂംബാഡാൻസ്, അക്രോബാറ്റിക്സ് ഡാൻസ്, ഒപ്പന, മാർഗംകളി, തിരുവാതിരക്കളി തുടങ്ങിയവ നടക്കും. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇഇത്തവണ എംപിമാർ, എംഎൽഎമാർ, തദ്ദേശ ജനപ്രതിനിധികൾ എന്നിവരുടെ കായിമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. 100 മീറ്റർ ഓട്ടം, ഷോട്ട്പുട്ട് മത്സരങ്ങൾ എന്നിവയാണ് നടക്കുക. 50 വയസ്സിന് മുകളിലും താഴെയുമുള്ള പുരുഷ-വനിതാ വിഭാഗങ്ങളിലാണ് മത്സരം. ഇതും 25ന് രാത്രി നടക്കും.14 ജില്ലകളിൽ നിന്ന് 10,000 ത്തോളം കായികതാരങ്ങളും ഒഫീഷ്യലുകളും പരിശീലകരും ഉൾപ്പെടെ 15,000 പേരാണ് കായികമേളയിൽ പങ്കെടുക്കാനെത്തുന്നത്. ഒളിംപിക്സ് മാതൃകയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന മേളയാണ് ഒരുങ്ങുന്നതെന്നും എംഎൽഎമാരാ. എം.എ.റസാഖ്, കെ. പ്രവീൺകുമാർ, പാറക്കൽ അബ്ദുല്ല, വി.കെ.ഫൈസൽ ബാബു എന്നിവർ പറഞ്ഞു. 26ന് ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000ഭിന്നശേഷി താരങ്ങൾ പങ്കെടുക്കും∙ താമസസൗകര്യം 50 സ്കൂളുകളിൽ കായികതാരങ്ങൾക്കും ടീം മാനേജർമാർക്കും ഒഫീഷ്യൽസിനും താമസസൗകര്യം ഒരുക്കുന്നതിനായി 50 സ്കൂളുകളിൽ 750 ക്ലാസ് മുറികൾ സജ്ജീകരിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തുന്ന കായികതാരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കുന്നതിനായി ‘ഒളിമ്പിക്സ് എക്സ്പ്രസ്’ ഗതാഗത സംവിധാനം ഒരുക്കി∙ 17 സബ് കമ്മിറ്റികൾ മേളയുടെ നടത്തിപ്പിന് 17 സബ് കമ്മിറ്റികളുണ്ട്. 620 ഒഫീഷ്യൽസ്, 140 സെലക്ടർമാർ, 100 ടെക്നിക്കൽ ഒഫിഷ്യൽസ് എന്നിവരുണ്ട്.






