spot_img
Sunday, October 25, 2026

സംസ്ഥാന സ്‌കൂൾകായികമേളയ്ക്ക് ഇന്ന് തുടക്കം.



കോഴിക്കോട്: സംസ്ഥാന സ്‌കൂൾകായികമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ കോഴിക്കോട് പൂർണ സജ്ജമായതായി വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനുബന്ധ ഗെയിംസ് മത്സരങ്ങൾ ഇതിനകം വിവിധ ജില്ലകളിലായി പൂർത്തിയായിട്ടുണ്ട്.മേളയിൽ പങ്കെടുക്കുന്നതിനായി പതിനായിരത്തോളം കായിക പ്രതിഭകൾ എത്തും. മത്സരാർഥികൾ, അധ്യാപകർ, സംഘാടകർ എന്നിവരടക്കം പതിനയ്യായിരത്തിലധികം പേർക്കുള്ള ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഊട്ടുപുരയിൽ ഒരുക്കിയിട്ടുണ്ട്.കാലാവസ്ഥാ മുന്നറിയിപ്പുകളു മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ മഴ വെല്ലു വിളിയായുണ്ടെങ്കിലും ഗ്രൗണ്ടിലെ ചെളിയും വെള്ളക്കെട്ടും പരി ഹരിക്കുന്നതിന് മണ്ണും ക്വാറിപ്പൊടിയും ഉപയോഗിച്ചുള്ള ക്രമീകര ണങ്ങൾ ഉൾപ്പെടെ ആവശ്യമായമുൻകരുതലുകൾ സ്വീകരിച്ചിട്ടു ണ്ടെന്ന് മന്ത്രി വ്യക്തമാക്കി.കായിക മേഖലയിലെ ഉന്നമ നവും സ്കൂളുകളിലെ കായികാധ്യാപകരുടെ നിയമനവും ലഭ്യതയും സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ തുടർനടപടികൾ സ്വീകരി ക്കുമെന്ന് മന്ത്രി അറിയിച്ചു. കായിക മേളയുടെ മീഡിയ റൂം ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. മീഡിയ പാസിന്റെയും കിറ്റിന്റെയും വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രിയിൽ നിന്ന് മാധ്യമപ്രവർത്തകരായ ബഷീർ പുതുക്കുടി, കെ.എസ്. രേഷ്‌മ എന്നിവർ ആദ്യ മീഡിയ പാസും കിറ്റും ഏറ്റുവാങ്ങി. സ്വീകരണ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പാറക്കൽ അബ്ദുള്ള എംഎൽഎ സന്നിഹിതനായിരുന്നു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles