spot_img
Sunday, October 25, 2026

കാവിലുംപാറയിൽ കുട്ടികൾക്ക്​ അഞ്ചാംപനി; ആ​റു​മാ​സം മു​ത​ൽ പ്രായമുള്ള കു​ട്ടി​ക​ൾ​ക്കാ​ണ്​ രോ​ഗം ബാ​ധി​ക്കു​ക: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.



കുറ്റ്യാടി: കാവിലുമ്പാറ പഞ്ചായത്തിലെ പൈക്കളങ്ങാടി ഭാഗത്ത് അഞ്ചാംപനി (മീസിൽസ്). പ്രൈമറി സ്കൂൾ വിദ്യാർഥികളായ അഞ്ചുകുട്ടികൾ ക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പകരുന്ന രോഗമായതിനാൽ കുണ്ടുതോട് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഒന്നാം പിറന്നാളിനു മുമ്പ് പ്രതിരോധ കുത്തിവെപ്പു നൽകാത്ത കുട്ടികളിലാണ് രോഗം കണ്ടെത്തിയതെന്ന് ഹെൽത് വിഭാഗം അറിയിച്ചു.പ്രദേശങ്ങളിൽ ഗൃഹ സന്ദർശനം നടത്തി. ഫീവർ സർവ്വേ, രോഗപ്രതിരോധ ബോധവൽക്കരണം, വാർഡ് ശുചിത്വ സമിതി യോഗം എന്നിവ നടത്തി.വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ വികസനകാര്യ ചെയർപേഴ്സണുമായ കെ.പി.നഷ്‌മ, മെഡിക്കൽ ഓഫീസർ ഡോ. നീമ വേണുഗോപാൽ, എച്.എസ് പ്രമീള എന്നിവർ നേതൃത്വം നൽകി.ജെ.എച്.ഐമാരായ ജോബി അഗസ്റ്റിൻ, മുഹമ്മദ് സാബു, രതുഷ, ഷിൻസ് സണ്ണി ജെ.പി.എച്.എൻ ശില്പ, ലിറ്റ്ന , സ്നേഹ മോൾ, ജസ്റീന, ജീജ, ആശാവർക്കർമാർ എന്നിവർ പങ്കാളികളായി.ലക്ഷണങ്ങൾ:പനി, ചുമ,കണ്ണ് ചുവക്കൽ, ജലദോഷം, നാലാം ദിവസം ചെവിയുടെ പിറകിൽ നിന്ന് തുടങ്ങി മുഖത്തേക്ക് പടർന്ന് ദേഹമാസകലം ചുവന്ന പൊടുപ്പുകൾ, പിന്നീട് പനി പൂർണമായും ഭേദമാകും.കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറു വേദന,അപ്പന്റിക്സിന്റെ പഴുപ്പ് എന്നിവയുണ്ടാവാം. വയറിളക്കം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ നിർജലീകരണം മൂലം മരണംവരെ സംഭവിക്കാം.എങ്ങനെയാണ് പകരുക?അസുഖമുളളയാളുടെ കണ്ണിൽ നിന്നുള്ള ശ്രവത്തിൽ നിന്നോ, ചുമക്കുമ്പോഴും, തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ പകരാം. രോഗിയുമായി സമ്പർക്കമുണ്ടാവുന്ന 90 ശതമാനം ആൾക്കും പകരാം.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles