spot_img
Monday, October 26, 2026

സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കും; ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും.



തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ നടപടികളിലേക്ക്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളാൻ അടുത്തമാസം 24-ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.പാഠപുസ്തകങ്ങൾ അർദ്ധവാർഷിക (ടേം) അടിസ്ഥാനത്തിൽ ചുരുക്കുന്നതിനുള്ള നടപടികളും സർക്കാർ ആലോചിക്കുന്നുണ്ട്. കൈപ്പമംഗലം എംഎൽഎ കെ.കെ. വത്സരാജ്, മണ്ഡലത്തിലെ എറിയാട് ജികെവി എച്ച്എസ്എസ് സ്കൂൾ ലീഡർ നൽകിയ നിവേദനം റൂൾ 113 പ്രകാരം നിയമസഭയിൽ പെറ്റീഷനായി അവതരിപ്പിച്ചതോടെയാണ് വിഷയം സഭയുടെ ശ്രദ്ധയിൽ വന്നത്. ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് നിവേദനത്തിലെ പ്രധാന ആവശ്യം.നിയമസഭാ ചട്ടം 113 പ്രകാരം ജനകീയ വിഷയങ്ങളിൽ അംഗങ്ങൾക്ക് പെറ്റീഷൻ സമർപ്പിക്കാം. എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തി അവതരിപ്പിച്ച നിവേദനത്തിൽ സഭയിൽ നേരിട്ട് ചർച്ച അനുവദിക്കില്ലെങ്കിലും വിഷയം പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയാണ് പതിവ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles