spot_img
Wednesday, October 28, 2026

മരുന്നുകളുടെ അമിതവിലയ്ക്കെതിരേ സുപ്രീംകോടതി.



ന്യൂഡൽഹി: ആശുപത്രികളു)ടെ നിലനിൽപ്പിന്റെ പേരിൽ രോഗികളിൽനിന്ന് മരുന്നുകൾക്കും മറ്റു മെഡിക്കൽ സേവനങ്ങൾക്കും അമിതവില ഈടാക്കുന്ന രീതി ന്യായീക രിക്കാനാകില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മരുന്നു വില നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗ ണിക്കവെയാണു കേന്ദ്രസർ ക്കാരിനെയും സ്വകാര്യ ആശുപത്രികളെയും സുപ്രീം കോടതി രൂക്ഷമായി വിമർ ശിച്ചത്. കൺമുന്നിൽ നടക്കുന്ന ഇത്തരം കൊള്ള അനുവ ദിക്കുന്നത് സർക്കാരാണന്നും അതു തുടരാൻ അനു വദിക്കാനാകുമോയെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവര ടങ്ങിയ ബെഞ്ച് ചോദിച്ചു.11,000 രൂപ വിലയുള്ള, അർബുദ ചികിത്സയ്ക്കുള്ള കീമോതെറാപ്പി കുത്തിവയ്പ്‌പ് മരുന്ന് സ്വകാര്യ ആശുപത്രികൾ 1,30,000 രൂപയ്ക്കും 15 രൂപ വിലയുള്ള ഡ്രിപ്പ് ലൈനുകൾ 250 രൂപയ്ക്കുമാണ് ബിൽ ചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരംരീതിയെ ‘കൊള്ള’ എന്നും ‘പകൽക്കൊള്ള’ എന്നുമാണ് വിശേഷിപ്പിച്ചത്. രോഗികളുടെ ജീവൻ വച്ചുള്ള ഇത്തരം മുതലാളിത്ത ചിന്തക ൾ അംഗീകരിക്കാനാകില്ലെന്നും വിപണിയിലെ 90 ശത മാനത്തോളം മരുന്നുകളും ഡ്രഗ് പ്രൈസ് കൺട്രോൾ ഓർഡറിന്റെ (ഡിപിസിഒ) പരിധിക്കു പുറത്താണെന്നും സുപ്രീംകോടതി കുറ്റപ്പെടുത്തി. അർബുദ മരുന്നുകളുടെ വ്യാപാര ലാഭപരിധി 30 ശതമാനമായി പരിമിതപ്പെടു ത്താനുള്ള സർക്കാരിന്റെ തീരുമാനത്തിൽ തങ്ങളെ സന്തുഷ്ടരാക്കാൻ ഒന്നുമില്ലെന്നും മറ്റു മരുന്നുകളുടെ കാര്യത്തിലും ഇത്തരം തീരുമാനം എന്തുകൊണ്ട് എടുത്തു കൂടായെന്നും കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.മരുന്നു നിർമാതാക്കളെ സഹായിക്കുന്ന തരത്തിൽ എന്തുകൊണ്ടാണു സംവിധാനങ്ങൾ മുഴുവൻ പ്രവർ ത്തിക്കുന്നതെന്നും കേന്ദ്രസ ർക്കാരിനോട് സുപ്രീംകോടതി ചോദിച്ചു. എൻപിപിഎ പൂർണമായും പ്രവർത്തനര ഹിതമായ ഒരു സംവിധാന മാണെന്നും ബെഞ്ച് നിരീക്ഷിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles