കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു കണ്ടെന്ന് ആരോപിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. പെരുമ്പാവൂര്‍ വെങ്ങോല ശലേം സ്‌കൂളിലെ കായികാധ്യാപകന്‍ ജിജോ ജെയിംസിനെതിരെയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്. വ്യാജ പ്രചരണം നടത്തിയെന്നും സംഭവത്തിൽ ഗൂഢാലന തെളിഞ്ഞെത് പ്രകാരമാണ് നടപടിയെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സംഭവത്തിൽ ജിജോ ജെയിംസ് നേരത്തേ അറസ്റ്റിലായിരുന്നു. കായിക മേളയിൽ വിളമ്പിയ സാമ്പാറില്‍ നിന്ന് ലഭിച്ചെന്ന വ്യാജേന പുഴുവിനെ പ്രദര്‍ശിപ്പിച്ചെന്നും കലാപത്തിന് ശ്രമിച്ചെന്നുമാണ് കേസ്. ഭക്ഷണത്തിൽ പുഴുവിനെ കൊണ്ടിട്ട് കുട്ടികളുടെ കായിക മേള അലങ്കോലപ്പെടുത്താൻ ശ്രമിച്ചെന്നും സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വകുപ്പുതല നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്. ᴋᴏᴢʜɪᴋᴏᴅᴇ ʟɪᴠᴇകഴിഞ്ഞ ദിവസം രാവിലെയായിരുന്നു സാമ്പാറില്‍ പുഴുവിനെ കണ്ടെന്ന രീതിയിൽ ആരോപണം ഉയര്‍ന്നത്. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽനിന്ന് എന്ന വ്യാഖ്യാനത്തോടെ ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിൽ ലൈവ് വിഡിയോ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവം വിവാദമായതോടെ അധ്യാപകന്‍ പരാതിയില്ലെന്ന് രേഖാമൂലം അറിയിച്ചിരുന്നെങ്കിലും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്. രാഷ്ട്രീയ താൽപര്യത്തോടെയുള്ള നാടകമാണ് അരങ്ങേറിയതെന്നും ചില മാധ്യമപ്രവർത്തകരും അതിന് കൂട്ടുനിന്നെന്നും പൊലീസ് ഇതിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നും എല്ലാത്തിലും പ്രശ്നങ്ങൾ കാണുന്നതൊക്കെ മോശം പ്രവൃത്തിയാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂർണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി രംഗത്തെത്തി. സംഭവത്തിൽ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ഇത് ജീവിതത്തിൽ ഇതുവരെ ഉണ്ടാകാത്ത അനുഭവമാണെന്നും പഴയിടം മാധ്യമങ്ങളോട് വ്യക്തമാക്കി. ആദ്യദിവസം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ ഭക്ഷണ കമ്മിറ്റി കണ്‍വീനറോട് സംസാരിച്ചിരുന്നുവെന്നും ആരോപണം വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.






