spot_img
Thursday, October 29, 2026

പൂനൂരിൽ സ്കൂൾ കുട്ടികൾ ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു..



പൂനൂർ: ലൈസൻസില്ലാതെ കൗമാരക്കാർ വാഹനം ഓടിക്കുന്നതിനെതിരെ പരിശോധന ശക്തമാക്കി ബാലുശ്ശേരി പോലീസ്. സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങളുമായി കുട്ടികളുടെ റോഡിലൂടെയുള്ള അഭ്യാസങ്ങളെക്കുറിച്ച് പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് പിന്നാലെയാണ് നടപടി.പൂനൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മഫ്തിയിലെത്തിയ പോലീസ് സംഘം വിദ്യാർത്ഥികൾ ഉപയോഗിച്ചിരുന്ന 25-ഓളം ബൈക്കുകളും, സ്കൂട്ടറുകളും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ സ്കൂൾ വിടാൻ ബെല്ലടിച്ചതിന് പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.മഫ്തിയിലെത്തിയ പോലീസ് സംഘം വണ്ടികൾ പാർക്ക് ചെയ്തിരുന്ന ഭാഗങ്ങളിൽ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. സ്കൂൾ വിട്ടിറങ്ങി വണ്ടിയെടുത്ത് വീട്ടിലേക്ക് പോകാൻ തുടങ്ങിയ വിദ്യാർത്ഥികളെ പോലീസ് തടയുകയായിരുന്നു. പരിഭ്രാന്തരായ വിദ്യാർത്ഥികൾ വാഹനങ്ങൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തുടർന്ന് ഇരുചക്രവാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. പ്രായപൂർത്തിയാവാത്ത കുട്ടികൾ വാഹനം ഉപയോഗിക്കുന്നത് നിയമവിരുദ്ധമായതിനാൽ ആർസി ഉടമസ്ഥരെ കണ്ടെത്തി തുടർനടപടികളിലേക്ക് നീങ്ങാൻ ഒരുങ്ങുകയാണ് പോലീസ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles