കോഴിക്കോട്: സംസ്ഥാനത്തെ 39 റോഡ് വികസന പദ്ധതികൾക്ക് 988.75 കോടി രൂപയുടെ കേന്ദ്രാ നുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അറിയിച്ചു.സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയമാണ് അനുമതി നൽകിയത്. ഇതിലൂടെ സംസ്ഥാനത്തെ 486.33 കിലോമീറ്റർ റോഡുകൾ വികസിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയിൽ മേജർ ഡിസ്ട്രിക്ട് റോഡുകൾ, ഓർഡിനറി ഡിസ്ട്രിക്ട് റോഡുക ൾ, കോർപറേഷൻ റോഡുകൾ എന്നിവ ഉൾപ്പെടുന്നു. എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്തറോഡുകളുടെ നവീകരണവും വികസനവുമാണ് ലക്ഷ്യമിടുന്നത്.മലബാറിന് 570 കോടികേന്ദ്രം അനുവദിച്ച 988.75 കോ ടി രൂപയിൽ 570 കോടിയും മലബാർ മേഖലയിലെ റോഡുകൾക്കാണ്. കാസർഗോഡ്, കണ്ണൂർ,വയനാട്, കോഴിക്കോട്, മലപ്പു റം ജില്ലകളിലായി 21 റോഡ് പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്. സംസ്ഥാനത്തെ ആകെ പദ്ധതികളുടെ പകുതിയിലധികവും മലബാറിലാണ്. പദ്ധതികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതിക, സാമ്പത്തിക അനുമ തികൾ ഉൾപ്പെടെയുള്ള തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ഡിസംബറിൽ നിർമാണം ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. നിർമാണത്തിൽ ഗുണനിലവാരവും സമയക്ര മവും ഉറപ്പാക്കും. ദേശീയപാത നിലവാരത്തിലുള്ള നിർമാണ മാനദണ്ഡങ്ങൾ പാലിച്ചായിരി ക്കും പ്രവൃത്തികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.






