spot_img
Saturday, October 31, 2026

കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു.



തേഞ്ഞിപ്പലം : വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചു. പഠന വകുപ്പുകളടക്കം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ലന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. മെന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഒഴിയണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. പൊലീസിന്റെ കൂടി അഭ്യര്‍ഥന പരിഗണിച്ചാണ് അധികൃതരുടെ നടപടി. ക്യാമ്പസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക സംഘര്‍ഷമുണ്ടായിരുന്നു. വോട്ടെണ്ണല്‍ ദിനമാണ് എസ്എഫ്‌ഐ, യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പസ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles