കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഇന്നലെയും ഇന്നുമായി 5000 രൂപയോളം ഒരു പവന് വര്‍ധിച്ചു. സര്‍വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണം കുതിക്കുമോ എന്നാണ് ആശങ്ക. നിലവിലെ വിപണി സാഹചര്യം അതിന് അനിയോജ്യമാണ്. 24 മണിക്കൂറിനിടെയാണ് 4680 രൂപ ഒരു പവന് വര്‍ധിച്ചിരിക്കുന്നത്. ഇനിയും വില കൂടിയേക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന.അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വിപണിയെ സ്വാധീനിച്ചിരിക്കുന്നു എന്നാണ് വിലയിരുത്തൽ ട്രംപ് പരാജയം ഏറ്റുവാങ്ങിയതിനെത്തുടർന്ന് ക്രൂഡോയിൽ വില കുറഞ്ഞു.മൂന്ന് ദിവസം മുമ്പ് ക്രൂഡ് ഓയില്‍ ബാരല്‍ വില 105 ഡോളറിന് മുകളിലായിരുന്നു. ഇന്ന് 93 ഡോളറായി ഇടിഞ്ഞു. ഇത്രയും വലിയ ഇടിവ് പെട്ടെന്ന് സംഭവിച്ചതോടെ വിപണി താളംതെറ്റി. ഡോളര്‍ സൂചിക ഇടിയാന്‍ തുടങ്ങി. മറ്റു കറന്‍സികള്‍ മൂല്യം കൂടി. അവ ഉപയോഗിച്ച് കൂടുതല്‍ പേര്‍ സ്വര്‍ണം വാങ്ങാന്‍ ആരംഭിച്ചതോടെ സ്വര്‍ണവില കുതിച്ചു.കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2360 രൂപയാണ് കൂടിയത്. ഇന്നലെ രണ്ട് തവണയായി 2400 രൂപയോളം വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 107080 രൂപയാണ്. ഗ്രാമിന് 13385 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണവില 4140 ഡോളറിലെത്തി. രണ്ട് ദിവസം മുമ്പ് 3800ലായിരുന്നു വില്‍പ്പന. കേരളത്തില്‍ വെള്ളിയുടെ ഗ്രാം വില 210 ഡോളറായി വര്‍ധിച്ചു.നിലവില്‍ ഓഹരി വിപണി സജീവമായിട്ടുണ്ട്. അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് ഒറ്റയ്ക്ക് തീരുമാനങ്ങള്‍ എടുത്ത് നടപ്പാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ട്രംപിന്റെ നയങ്ങള്‍ നടപ്പാക്കല്‍ മരവിച്ചേക്കും. ഈ പ്രതീക്ഷയാണ് വിപണിയെ ഉണര്‍ത്തിയത്. യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയും വ്യാപിച്ചു. ഡോളറിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും മടങ്ങിയവര്‍ തിരിച്ചെത്തി സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തുടങ്ങി.നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ സ്വര്‍ണവില കൂടും. എന്നാല്‍ വലിയ ലാഭം കിട്ടുമെന്ന് മനസിലാക്കി നിക്ഷേപകര്‍ സ്വര്‍ണം വില്‍ക്കാന്‍ ആരംഭിച്ചാല്‍ സ്വര്‍ണവില താഴും. വൈകാതെ ഈ അവസ്ഥയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന വിപണി നിരീക്ഷകരുമുണ്ട്. എങ്കിലും ഇപ്പോള്‍ വില കയറുന്ന പോലെ വന്‍തോതില്‍ താഴില്ല. ക്രമേണയായിരിക്കും ആ മാറ്റം സംഭവിക്കുക.പ്രധാന വിദേശ കറൻസികളുമായി ഇന്ത്യൻ രൂപയുടെ ഇന്നത്തെ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:യു.എസ് ഡോളർ (USD) 94.45 INRയു.എ.ഇ ദിർഹം (AED) 25.68 INRസൗദി റിയാൽ (SAR) 25.14 INRഖത്തർ റിയാൽ (QAR) 25.91 INRഒമാനി റിയാൽ (OMR) 245.64 INRകുവൈറ്റ് ദിനാർ (KWD) 303.96 INRബഹ്റൈനി ദിനാർ (BHD) 250.18 INRയൂറോ (EUR) 106.41 INRബ്രിട്ടീഷ് പൗണ്ട് (GBP) 127.42 INRസിംഗപ്പൂർ ഡോളർ (SGD) 74.04 INRകനേഡിയൻ ഡോളർ (CAD) 67.74 INRഓസ്‌ട്രേലിയൻ ഡോളർ (AUD) 66.27 INRമലേഷ്യൻ റിംഗിറ്റ് (MYR) 23.29 INR






