കൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് അടിയന്തരമായി റദ്ദാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ അധികൃതർ കാത്തുനില്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുകയും മോട്ടോർ വാഹന വകുപ്പിന്റെ നിഷ്ക്രിയത്വത്തെ വിമർശിക്കുകയും ചെയ്തു. കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സുപ്രധാന നിരീക്ഷണം. ലൈസന്‍സ് റദ്ദാക്കാനുള്ള നിയമപരമായ അധികാരം മോട്ടോർ വാഹന വകുപ്പ് അധികൃതർ അപൂര്‍വമായി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചെങ്കിലും, പ്രതിയുടെ ലൈസന്‍സും മറ്റ് അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വിലപ്പെട്ട ജീവനുകൾ അപഹരിക്കുകയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം നൽകുന്ന അധികാരങ്ങൾ അതീവ ഗൗരവത്തോടെ പ്രയോഗിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.Ai poster മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയാല്‍ ലൈസന്‍സ് റദ്ദാക്കണം; ക്രിമിനൽ വിചാരണ കാത്തിരിക്കേണ്ടെന്ന് ഹൈക്കോടതികൊച്ചി: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് അടിയന്തരമായി റദ്ദാക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു ക്രിമിനല്‍ വിചാരണ പൂര്‍ത്തിയാകാന്‍ അധികൃതർ കാത്തുനില്‍ക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കുകയും മോട്ടോർ വാഹന വകുപ്പിന്റെ നിഷ്ക്രിയത്വത്തെ വിമർശിക്കുകയും ചെയ്തു. കുന്നംകുളത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ട സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സുപ്രധാന നിരീക്ഷണം. ലൈസന്‍സ് റദ്ദാക്കാനുള്ള നിയമപരമായ അധികാരം മോട്ടോർ വാഹന വകുപ്പ് അധികൃതർ അപൂര്‍വമായി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. റോഡ് സുരക്ഷ പൗരന്റെ ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി ഓർമ്മിപ്പിച്ചു. പ്രതിക്ക് ജാമ്യം അനുവദിച്ചെങ്കിലും, പ്രതിയുടെ ലൈസന്‍സും മറ്റ് അനുബന്ധ രേഖകളും ഉടന്‍ തന്നെ ലൈസന്‍സിങ് അതോറിറ്റിക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ വിലപ്പെട്ട ജീവനുകൾ അപഹരിക്കുകയും കുടുംബങ്ങളെ തകർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, മോട്ടോർ വാഹന നിയമം നൽകുന്ന അധികാരങ്ങൾ അതീവ ഗൗരവത്തോടെ പ്രയോഗിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്കും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.






