തിരുവനന്തപുരം : സംസ്ഥാനത്ത് ബാർ ലൈസൻസ് വിവാദം കനക്കുന്നതിനിടെ എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിനെ സ്ഥലം മാറ്റി. പുതിയ മദ്യനയം വരുന്നതിന് മുമ്പ് മന്ത്രിയറിയാതെ ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രി എം. ലിജുവും കമ്മീഷണറും തമ്മിൽ കടുത്ത ഭിന്നത നിലനിന്നിരുന്നു. കമ്മീഷണറുടെ നടപടികൾ ദുരൂഹമാണെന്ന് ആരോപിച്ച് മന്ത്രി മുഖ്യമന്ത്രിയെ സമീപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ അടിയന്തര നടപടി. പട്ടികവർഗ സ്പെഷ്യൽ സെക്രട്ടറിയായാണ് പുതിയ സ്ഥാനം നൽകിയിരിക്കുന്നത്. ലൈസൻസ് വിവാദമായതിനെത്തുടർന്ന് എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിന്റെ നടപടികൾ ദുരൂഹമാണെന്നും വകുപ്പിന് നാണക്കേടുണ്ടാക്കുന്നതാണെന്നും എക്സൈസ് മന്ത്രി എം. ലിജു കുറ്റപ്പെടുത്തിയിരുന്നു. ബാറുകൾക്ക് അനുമതി നൽകുന്ന കാര്യം സർക്കാരിനെ അറിയിക്കണ മായിരുന്നുവെന്നും മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്ന് എടുത്തുമാറ്റുമെന്നും നവംബര്‍ 30നകം സര്‍ക്കാര്‍ മദ്യനയം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞിരുന്നു.മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത്തരത്തിലുള്ള പഴുതുകള്‍ ഉപയോഗിച്ച് 428 വൈന്‍ പാര്‍ലറുകളാണ് ബാറുകളായി മാറിയത്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കും. മന്ത്രിയറിയാതെ തീരുമാനങ്ങളൊന്നും ഉണ്ടാകരുത്. വിവാദ തീരുമാനങ്ങള്‍ക്കു പിന്നില്‍ എല്‍ഡിഎഫ് പ്രേതബാധയുള്ളവരാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.






