spot_img
Saturday, November 7, 2026

ദുരന്തനിവാരണ രംഗത്ത് പൊതു- സ്വകാര്യ സഹകരണം അനിവാര്യം: മന്ത്രി കെ. മുരളീധരൻ.



കോഴിക്കോട്: ദുരന്തങ്ങളെ ഫലപ്രദമായി നേരിടാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാരും സ്വകാര്യ മേഖലയും കൈ കോർത്തു പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി കെ. മുരളീധരൻ. ദുരന്തനിവാരണ പ്രവർത്തനങ്ങളിലും അടിയന്തര ചികിത്സാ രംഗത്തും പ്രായോഗിക തയ്യാറെടുപ്പുകളും വേഗത്തിലുള്ള ജീവൻരക്ഷാ പരിചരണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മേയ ഹോസ്‌പിറ്റലിൽ സംഘടിപ്പിച്ച ബേസിക് ഡിസാസ്റ്റർ ലൈഫ് സപ്പോർട്ട്, അഡ്വാൻസ്‌ഡ് ഡിസാസ്റ്റർ ലൈഫ് സ പ്പോർട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.കാലാവസ്ഥാ വ്യതിയാനങ്ങളും പുതിയ അപകടസാധ്യതകളും കണക്കിലെടുത്ത് പൊതുമേ ഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യവിദഗ്‌ധരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെ ന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ജയന്ത് എംഎൽ എഅധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണർ ഷൗക്കത്ത് അലി, ജില്ലാ ഫയർ ഓഫീസർ ജോസഫ് ജോസഫ്, കോർപറേഷൻ കൗൺസിലർ ശ്രീജ സുരേഷ്, ഐഐഇഎംഎസ് ഫാക്കൽറ്റി അംഗങ്ങൾ, മേ യത്ര ഹോസ്‌പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles