spot_img
Tuesday, November 10, 2026

ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ലം ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്ക​ൽ; പ​ഴ​യ ദേ​ശീ​യ​പാ​ത അ​ട​ച്ചു.



ഫ​റോ​ക്ക്: ചെ​റു​വ​ണ്ണൂ​ർ മേ​ൽ​പാ​ല​ത്തി​ൽ ര​ണ്ടാം​ഘ​ട്ട ഗ​ർ​ഡ​റു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നു ദി​വ​സ​ത്തേ​ക്ക് പ​ഴ​യ ദേ​ശീ​യ​പാ​ത അ​ട​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10 ന് ​അ​ട​ച്ച ദേ​ശീ​യ​പാ​ത വ്യാ​ഴാ​ഴ്ച രാ​ത്രി 12 നാ​ണ് തു​റ​ക്കു​ക. 18 ഗ​ർ​ഡ​റു​ക​ളാ​ണ് ഇ​പ്പോ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. ബാ​ക്കി11 എ​.ണ്ണം കൂ​ടി സ്ഥാ​പി​ക്കാ​നു​ണ്ടാ​കും. അ​ത് മൂ​ന്നാം ഘ​ട്ട​ത്തി​ലാ​യി​രി​ക്കും. ഫ​റോ​ക്ക് പു​തി​യ പാ​ല​ത്തി​നും ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​നു​മി​ട​യി​ലാ​ണ് റോ​ഡ് അ​ട​ക്കു​ന്ന​തെ​ങ്കി​ലും രാ​മ​നാ​ട്ടു​ക​ര​ക്കും കോ​ഴി​ക്കോ​ടി​നു​മി​ട​ക്ക് വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച സ്ഥി​തി​യി​ലാ​യി. പ​ഴ​യ ദേ​ശീ​യ​പാ​ത വ​ഴി​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ജി​ല്ല ക​ല​ക്ട​ർ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പാ​ല​ക്കാ​ട്, തൃ​ശൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡി​ൽ ട​ച്ച് ചെ​യ്ത് എ​ൻ.​എ​ച്ച്. 66 വ​ഴി പോ​ക​ണം.തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കാ​സ​ർ​കോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ എ​ൻ.​എ​ച്ച് 66 വ​ഴി​മാ​ത്രം സ​ർ​വി​സ് ന​ട​ത്ത​ണം. മ​ല​പ്പു​റം, മ​ഞ്ചേ​രി,നി​ല​മ്പൂ​ർ,തി​രൂ​ർ, വേ​ങ്ങ​ര ഭാ​ഗ​ത്തു നി​ന്ന് വ​രു​ന്ന ബ​സു​ക​ൾ രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച ശേ​ഷം എ​യ​ർ​പോ​ർ​ട്ട് റോ​ഡ് ജ​ങ്ഷ​ൻ, പ​ന്തീ​രാ​ങ്കാ​വ്, മാ​ത്ത​റ, മാ​ങ്കാ​വ് വ​ഴി സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​ണം. സി​റ്റി​യി​ൽ നി​ന്ന് തി​രി​ച്ചു വ​രു​ന്ന ബ​സു​ക​ൾ മീ​ഞ്ച​ന്ത, അ​രീ​ക്കാ​ട്, ഒ​ള​വ​ണ്ണ, പ​ന്തീ​രാ​ങ്കാ​വ്, രാ​മ​നാ​ട്ടു​ക​ര സ്റ്റാ​ൻ​ഡ് വ​ഴി പോ​ക​ണം. ക​ട​ലു​ണ്ടി, ചാ​ലി​യം, ക​രു​വ​ൻ​തി​രു​ത്തി, ഫ​റോ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന സി​റ്റി​ബ​സു​ക​ൾ ചെ​യി​ൻ സ​ർ​വി​സാ​യി കോ​യാ​സ് സ്റ്റോ​പ്പി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തും ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​നി​ൽ നി​ന്ന് സ​ർ​വി​സ് ആ​രം​ഭി​ക്കേ​ണ്ട​തു​മാ​ണ്.കോ​ഴി​ക്കോ​ട് നി​ന്നും ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്കു വ​രു​ന്ന സി​റ്റി ബ​സു​ക​ൾ ചെ​റു​വ​ണ്ണൂ​ർ ജ​ങ്ഷ​നി​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തും ആ​രം​ഭി​ക്കേ​ണ്ട​തു​മാ​ണ്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles