spot_img
Friday, November 13, 2026

കോഴിക്കോട് സിറ്റിയിൽ സർവീസ് നടത്തുന്ന ബസ്, ഓട്ടോ, ടാക്സി വിവരങ്ങൾ ഓൺലൈനായി ശേഖരിക്കുന്നു.



​കോഴിക്കോട്: നഗരത്തിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ഓൺലൈൻ വിവരശേഖരണം ആരംഭിച്ചു. സിറ്റി പരിധിയിൽ സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസ്സുകൾ, ഓട്ടോറിക്ഷകൾ, ടാക്സി കാറുകൾ എന്നിവയുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങളാണ് പ്രത്യേകം തയ്യാറാക്കിയ ഗൂഗിൾ ഫോം വഴി ശേഖരിക്കുന്നത്.​വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, പെർമിറ്റ് വിവരങ്ങൾ, ആർ.സി ഉടമസ്ഥന്റെ പേരും ഫോൺ നമ്പറും, ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും പേര്, ലൈസൻസ്, തിരിച്ചറിയൽ രേഖകൾ എന്നിവയാണ് ഫോമിൽ നൽകേണ്ടത്. അടിയന്തര സാഹചര്യങ്ങളിൽ വാഹന ഉടമകളെയും ജീവനക്കാരെയും വേഗത്തിൽ ബന്ധപ്പെടുന്നതിനും ട്രാഫിക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമാണ് ഈ നടപടി.​ഗൂഗിൾ ഫോമിന്റെ ലിങ്കുകൾ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനുകൾ, തൊഴിലാളി സംഘടനകൾ, സിറ്റി പോലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ എന്നിവ വഴി ലഭ്യമാണ്. എല്ലാ വാഹന ഉടമകളും നവംബർ 25-ന് മുമ്പായി വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണമെന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് അറിയിച്ചു.​കൂടുതൽ വിവരങ്ങൾക്കും ഫോം ലിങ്കിനുമായി ബന്ധപ്പെടുക: 0495 2721017, 9497975656



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles