spot_img
Sunday, November 15, 2026

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകൾ.



കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ മിനി കൂപ്പര്‍ വാഹനാപകടത്തില്‍ അതിവേഗം കുറ്റപത്രം തയ്യാറാക്കി അന്വേഷണസംഘം. അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോഴേക്കും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലിസ്. കേസിലെ പ്രധാന പ്രതി സുഹൈല്‍ സജീവിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പുറമെ മറ്റ് കര്‍ശനമായ വകുപ്പുകളും ചുമത്തിയിട്ടുണ്ടെന്നാണ് സൂചന. എറണാകുളം റൂറല്‍ എസ്പി സുദര്‍ശന്റെ മേല്‍നോട്ടത്തില്‍ ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.അമിതവേഗത സ്ഥിരീകരിച്ച് സാങ്കേതിക പരിശോധനഅപകടസമയത്ത് വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ഇവന്റ് ഡാറ്റ റെക്കോര്‍ഡര്‍ (EDR) പരിശോധനയിലൂടെ വ്യക്തമായിട്ടുണ്ട്. ജര്‍മ്മനിയിലെ ബിഎംഡബ്ല്യൂ ആസ്ഥാനത്ത് നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങള്‍ കേസില്‍ നിര്‍ണായകമായി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles