spot_img
Sunday, November 15, 2026

സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; കോഴിക്കോട് സ്വദേശി അറസ്റ്റില്‍*



കോഴിക്കോട്:സ്ത്രീകളുടെ ഫോട്ടോകള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി ആറാംകണ്ടത്തില്‍ അശ്വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്ത്രീകളുടെ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചുനല്‍കുകയായിരുന്നു പ്രതിയെന്നാണ് പരാതി. സംഭവത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അശ്വിനെ പിടികൂടിയത്. കേസില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles