spot_img
Sunday, November 15, 2026

മകന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്തു; പോലീസ് അന്വേഷണം ആരംഭിച്ചു.



കോഴിക്കോട് : മകന്റെ സുഹൃത്താണെന്ന് വിശ്വസിപ്പിച്ച് കാരശ്ശേരി വലിയപറമ്പിലെ ഫാത്തിമ എന്ന വീട്ടമ്മയുടെ കമ്മൽ തട്ടിയെടുത്തതായി പരാതി. അഞ്ച് ലക്ഷം രൂപ പാസായിട്ടുണ്ടെന്ന് തെറ്റിധരിപ്പിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.ഈ തുക കൈപ്പറ്റുന്നതിനായി 2,800 രൂപ നൽകണമെന്ന് പ്രതി വീട്ടമ്മയെ വിശ്വസിപ്പിച്ചു. തുടർന്ന് വീട്ടമ്മയുടെ ഫോൺ കൈക്കലാക്കിയ പ്രതി, സിം കാർഡ് മാറ്റുകയും മകനെ വിളിക്കുന്നതായി അഭിനയിച്ച് സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷം ഇവരുടെ മുക്കാൽ പവനോളം വരുന്ന കമ്മൽ തട്ടിയെടുക്കുകയുമായിരുന്നു.സംഭവത്തിൽ വീട്ടമ്മയുടെ മകനും കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകരും ചേർന്ന് മുക്കം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ തട്ടിപ്പ് സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles