തിരുവനന്തപുരം: വനത്തിനു ള്ളിൽ പ്ലാസ്റ്റിക് മാലിന്യം ഉപേ ക്ഷിക്കുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കാൻ വനംവ കുപ്പ് തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ബീറ്റ് ഫോറസ്റ്റ് ഓഫിസർ റാങ്കിലോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥർക്കു പിഴ ചുമത്താനുള്ള അധികാരമുണ്ടാകും. പിഴ അടയ്ക്കാൻ വിസമ്മതി ക്കുന്നവർക്കെതിരേ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കും. ദേശീയോദ്യാനം, വന്യജീവിസങ്കേതം, കമ്യൂണിറ്റി റിസർവ് ഉൾപ്പെടെയുള്ള സംരക്ഷിതപ്രദേശങ്ങളിൽ പ്ലാസ്റ്റിക്കും മണ്ണിൽ ലയിക്കാത്ത മാലിന്യവും വലിച്ചെറിയു ന്നവർക്കെതിരേയാണ് നടപടി സ്വീകരിക്കുക.സന്ദർശകർ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നിറഞ്ഞ പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും വന്യമൃഗങ്ങളും പക്ഷികളും ഭക്ഷിക്കുന്നതിലൂടെ അവയുടെ ജീവനു ഗുരുതര ഭീഷണിയുണ്ടാകുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ആവാസവ്യവ സ്ഥയെയും അപകടത്തിലാ ക്കുന്നുണ്ട്.ഈ പശ്ചാത്തലത്തിലാണ് നടപടി കടുപ്പിച്ചത്. പിഴയായി ഈടാക്കുന്ന തുക സംരക്ഷിത പ്രദേശങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കായി മാത്രമേ വിനിയോഗിക്കൂ. സംരക്ഷി തപ്രദേശങ്ങളിൽ ഹരിതചട്ടം നടപ്പാക്കുന്നതിനായി വനംവ കുപ്പ് ഉദ്യോഗസ്ഥർ, വിഎ സ്എസ്-ഇഡിസി പ്രതിനിധി കൾ, തദ്ദേശസ്ഥാപന പ്രതിനി ധികൾ എന്നിവരുൾപ്പെടുന്ന സമിതി രൂപവത്കരിക്കും.






