spot_img
Saturday, November 21, 2026

പൊലീസിനെ തല്ലിയപ്പോൾ മാസ്, പിടിയിലായപ്പോൾ കരച്ചിൽ; ‘കരയാതെ കണ്ണുറങ്ങ്’ പാട്ടിട്ട് ട്രോളി കേരള പൊലീസ്.



തൃശൂർ : തൃശൂർ വടക്കേ സ്റ്റാൻഡിൽ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. വരന്തരപ്പിള്ളി സ്വദേശി ഹരിഗോവിന്ദിനെയാണ് (25) അറസ്റ്റ് ചെയ്തത്. ഇന്നലെ സ്റ്റാൻഡിലെത്തിയ ഹരിഗോവിന്ദ് ബസുകാരുമായി തർക്കത്തിലേർപ്പെടുകയും പിടിച്ചുമാറ്റുന്നതിനിടെ അവിടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രവീൺ എന്ന പൊലീസുകാരന് മർദനമേൽക്കുകയായിരുന്നു.ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന പ്രവീൺ എന്ന പൊലീസുകാരനാണ് മർദനമേറ്റത്. ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ വനിത സിവിൽ പൊലീസ് ഓഫിസറെയും പ്രതി ആക്രമിച്ചു. തലക്ക് പരുക്കേറ്റതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനായ പ്രവീണിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷനിൽ എത്തിച്ചപ്പോഴും അക്രമാസക്തനായി. പിന്നീട് ചോദ്യം ചെയ്‌തപ്പോൾ പ്രതി പൊലീസിന് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു.അക്രമത്തിന്റെയും അറസ്റ്റിൻ്റെയും കരച്ചിലിൻ്റെയും വിഡിയോ തൃശൂർ പൊലീസ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടു. ‘കരയാതെ കണ്ണുറങ്ങ്’ എന്ന ഗാനത്തോടൊപ്പമാണ് പ്രതിയുടെ വിഡിയോ പങ്കുവച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles