spot_img
Saturday, November 21, 2026

​അങ്കണവാടി ജീവനക്കാർക്ക് പുതിയ ഫോണുകൾ; 41.64 കോടി ചെലവഴിക്കാൻ സർക്കാർ.



കോഴിക്കോട് :മിഷൻ സ്കഷം അങ്കണവാടി ആൻഡ് പോഷൺ 2.0 പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്കും ഐസിഡിഎസ് സൂപ്പർവൈസർമാർക്കുമായി പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചു. ​ 2017-ൽ നൽകിയ പഴയ മൊബൈൽ ഫോണുകൾ തകരാറിലായതോടെ പോഷൺ ട്രാക്കർ ആപ്പിലെ ഡാറ്റ എൻട്രി, വളർച്ചാ നിരീക്ഷണം, ഡിജിറ്റൽ രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ അവതാളത്തിലായിരുന്നു. പല ജീവനക്കാരും സ്വന്തം ഫോണിൽ സർക്കാർ നൽകിയ പ്രത്യേക സിം ഉപയോഗിച്ചാണ് നിലവിൽ ജോലി ചെയ്യുന്നത്. ​ ആകെ 35,291 ഫോണുകളാണ് വാങ്ങുന്നത്. ​അങ്കണവാടി വർക്കർമാർക്ക് 33,120 ​ഐസിഡിഎസ് ലേഡി സൂപ്പർവൈസർമാർക്ക് 1,327 ​ബ്ലോക്ക് കോ-ഓർഡിനേറ്റർമാർക്ക് 152 ​അധികശേഖരമായിനികുതി ഉൾപ്പെടെ ഒരു ഫോണിന് 11,800 രൂപ വീതം ആകെ 41.64 കോടി രൂപയാണ് ചെലവഴിക്കുന്നത് (മുമ്പ് 7,500 രൂപയുടെ ഫോണുകളാണ് നൽകിയിരുന്നത്). കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 എന്ന അനുപാതത്തിലാണ് ഈ തുക വഹിക്കുന്നത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles