spot_img
Monday, November 23, 2026

ബസുകള്‍ക്കുള്ളിലെ മദ്യപാനം തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു.



തിരുവനന്തപുരം:കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കുള്ളിലെ മദ്യപാനം തടയാന്‍ പരിശോധന കര്‍ശനമാക്കുന്നു. ദീര്‍ഘദൂര, ഹ്രസ്വദൂര സര്‍വീസുകളില്‍ സംസ്ഥാനവ്യാപകമായി പരിശോധന നടത്താന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.തലശ്ശേരിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ കഴിഞ്ഞ ദിവസം മൂന്നുപേരെ പന്തളം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ബസുകളിലെ പരിശോധന വ്യാപിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.നേരത്തെ ദീര്‍ഘദൂര ബസുകളില്‍ മാത്രമായിരുന്നു സമാനമായ പരിശോധനകള്‍ നടത്തിയിരുന്നത്. ഇനി ഹ്രസ്വദൂര സര്‍വീസുകളിലും പരിശോധന വ്യാപിപ്പിക്കാനാണ് നിര്‍ദേശം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് പദവിയില്‍ നേരത്തെ കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ഡി.വൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഈ ചുമതല വഹിക്കുന്നത്. ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പ്രതീക്ഷ.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles