കുന്നമംഗലം : തിങ്കളാഴ്ച പുലർച്ചെ 12 മണിയോടെ കുന്നമംഗലത്ത് പെരിങ്ങളം മിൽമ ഹെഡ് ഓഫീസിന് എതിർവശത്തുള്ള ഷൈജു എന്ന ആളുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പെയർപാർട്സ് കടക്കും, വർക്ക്ഷോപ്പിനുമാണ് തീപിടുത്തം ഉണ്ടായത്തൊട്ടടുത്തുള്ള ഹോട്ടലിലേക്കും ഫർണിച്ചർ കടയിലേക്കും SBI ATM ലേക്കും തീ പടരാതിരിക്കാൻ 1.30 മണിക്കൂർ നീണ്ട കഠിന ശ്രമത്തിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് പതിമൂന്നോളം ബൈക്കുകളും ഏകദേശം 20 ലക്ഷത്തോളം വില വരുന്ന സ്പെയർപാർട്സ് സാമഗ്രികളുമാണ് അഗ്നിക്കിരയായത്.പെട്രോൾ വാഹനങ്ങൾ ഉൾപ്പെടെ തീ പിടിച്ചതിനാൽ വെള്ളിമാടുകുന്ന് ഫയർസ്റ്റേഷനിൽ നിന്നും എത്തിയ ഫോം ടെൻഡർ ഉപയോഗിച്ച് ഫോം പമ്പ് ചെയ്താണ് തീ അണച്ചത് വെള്ളിമാടുകുന്ന് ഫയർ & റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ വെള്ളിമാടുകുന്ന് മുക്കം മാവൂർ എന്നീ ഫയർസ്റ്റേഷനുകളിലെ മൂന്ന് യൂണിറ്റ് ചേർന്നാണ് തീ അണച്ചത്






