spot_img
Sunday, April 19, 2026

രോഗി മരിച്ച സംഭവം: കർശന നടപടിയുണ്ടാകും, ജീവൻ വിലപ്പെട്ടത്, സസ്പെൻഷൻ ശിക്ഷയല്ലെന്നും മന്ത്രി



വൃക്ക മാറ്റിവെച്ച രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാർക്കല്ലാതെ മറ്റാർക്കാണ് ഉത്തരവാദിത്തമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ചോദ്യം. കാലാകാലങ്ങളായി തുടർന്നുവരുന്ന രീതികൾ ആ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കില്ല. സമരത്തിലേക്ക് പോകുമെന്ന് പറയുന്നത് എന്ത് സമീപനമാണ്? ഒരു സംഭവം നടന്നാൽ സ്വീകരിക്കുന്ന സസ്പെൻഷൻ ശിക്ഷാ നടപടിയില്ല. എന്നാൽ അത് സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സമരത്തിലേക്ക് പോകുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

‘ആളുകളുടെ ജീവന് ഒരു വിലയും കൽപ്പിക്കാത്ത നടപടിയാണിത്. രോഗി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെടുക്കും. സർക്കാർ ജനങ്ങളുടെ സർക്കാരാണ്. ജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് ആശുപത്രികൾ അടക്കം പ്രവർത്തിക്കുന്നത്. ഓരോ വ്യക്തിയും പ്രധാനപ്പെട്ടതാണ്. മികച്ച ചികിത്സ ലഭിക്കണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു വർഷത്തിനിടെ സേവന നിലവാരം മെച്ചപ്പെടുത്താൻ പ്രത്യേകമായ ഇടപെടൽ നടത്തി. നിർദ്ദേശങ്ങൾ ഇതിനായി നൽകിയിട്ടുണ്ട്. അത് ചെയ്തില്ലെങ്കിൽ കർശന നടപടിയെടുക്കും.’

‘പുലർച്ചെ നാലരയ്ക്ക് മൂന്ന് പേരുമായി ആംബുലൻസ് എറണാകുളത്തേക്ക് പോയി. ഡ്രൈവറും യൂറോളജിയിലെയും നെഫ്രോളജിയിലെയും ഡോക്ടർമാരാണ് പോയത്. എറണാകുളത്ത് വെച്ച് 2.15 ഓടെയാണ് കിഡ്നി മാച്ച് ചെയ്യുമെന്ന് കണ്ടെത്തിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട് ട്രാഫിക് ക്ലിയറൻസ് അടക്കം നടത്തി. അഞ്ചരയോടെ സംഘം തിരിച്ചെത്തി. ഡോക്ടർമാർ ഇറങ്ങും മുൻപ് അവിടെയുണ്ടായിരുന്ന രണ്ട് മൂന്ന് പേർ വൃക്കയുടെ പെട്ടിയുമായി ഓടിയെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഓടിയത് ആംബുലൻസ് ഡ്രൈവറാണോ, മറ്റാരെങ്കിലുമാണോയെന്നെല്ലാം കണ്ടെത്തണം. അത് അന്വേഷിക്കട്ടെ’യെന്നും മന്ത്രി പറഞ്ഞു.

‘ആ സമയത്ത് അവിടെ ക്യാമറ വന്നതെങ്ങനെ, പുറത്ത് നിന്നുള്ളവർ ഇത് എടുത്ത് ഓടിയതെങ്ങനെയെന്നെല്ലാം അന്വേഷിക്കണം. വൃക്കയുമായി ഓടിയതാരെന്ന് ഡോക്ടർമാർക്കും ജീവനക്കാർക്കും അറിയില്ലായിരുന്നു. ഓപറേഷൻ തിയേറ്റർ ഏതെന്നും ഏത് വാതിൽ വഴിയാണ് പ്രവേശനമെന്നും ഡോക്ടർമാർക്ക് മാത്രമാണ് അറിയാവുന്നത്. വൃക്കയുമായി ഓടിയവർക്ക് പുറകെ ഡോക്ടർമാരും ഓടി’യെന്നും വീണ ജോർജ് പറഞ്ഞു



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles