spot_img
Friday, August 14, 2026

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് : അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോൺ.



തിരുവനന്തപുരം : ബംഗളുരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വന്ന കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയെറിഞ്ഞതില്‍ അന്വേഷണത്തിന് ഗതാഗത മന്ത്രി സി പി ജോണിന്റെ നിര്‍ദ്ദേശം.സംഭവത്തില്‍ അട്ടിമറി സാധ്യത പരിശോധിക്കും.സംഭവത്തിന് പിന്നില്‍ അട്ടിമറിയെന്ന് സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ് ആര്‍ടിസി ബിഡദി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക ഡിജിപിക്കും പരാതി നല്‍കി.അപകടമുണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ ആക്രമണം നടത്തിയതെന്ന സംശയത്തെ തുടര്‍ന്നാണ് അട്ടിമറി സാധ്യത പരിശോധിക്കാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചത്.കഴിഞ്ഞ രാത്രി 9 മണിയോടെ കര്‍ണാടകയിലെ ബിഡദി എന്ന സ്ഥലത്തുവച്ചാണ് കെഎസ്ആര്‍ടിസി ബസിന് നേരെ അജ്ഞാതര്‍ മുട്ടയെറിഞ്ഞത്. ഈ സ്ഥലത്തിന് രണ്ട് കിലോമീറ്ററിനുളളില്‍ ആണ് കഴിഞ്ഞ എട്ടാം തീയതി കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് കണ്ടക്ടറും ഡ്രൈവറും മരിച്ചത്.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles