spot_img
Tuesday, October 27, 2026

ഹണി റോസിനായ് അമ്പലം പണിത് ആരാധകൻ, പിറന്നാൾ ദിനത്തിൽ പായസം വിളമ്പുമെന്നും നടി



ആരാധകന്‍ തനിക്കായി ക്ഷേത്രം പണിതുവെന്ന് നടി ഹണി റോസ്. ഒരു ചാനല്‍ പരിപാടിക്കിടെ താരം ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.പാണ്ടി എന്ന് വിളിക്കുന്ന തമിഴ് ആരാധകനാണ് തമിഴ് നാട്ടില്‍ തനിക്കായി ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറഞ്ഞു.ആദ്യ സിനിമയായ ബോയ്ഫ്രണ്ട് മുതല്‍ സ്ഥിരമായി ഈ ആരാധകന്‍ ഫോണില്‍ വിളിച്ച്‌ അഭിനന്ദിക്കാറുണ്ടെന്ന് ഹണി റോസ് പറഞ്ഞു. എല്ലാ പിറന്നാള്‍ ദിനത്തിലും അദ്ദേഹം വിളിക്കും. നാട്ടുകാര്‍ക്ക് പായസം വിളമ്പിയെന്ന് അറിയിക്കും. ഇത്രയും വര്‍ഷമായി അദ്ദേഹം കൂടെനില്‍ക്കുന്നത് അത്ഭുതമാണെന്നും താരം വ്യക്തമാക്കി.ചെറിയ ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ വീണ്ടും സജീവമാകുകയാണ് ഹണി റോസ്.

തമിഴ് ചിത്രം പട്ടാംപൂച്ചിയിലൂടെയാണ് താരം തിരിച്ചുവരുന്നത്. തെലുങ്ക് സൂപ്പര്‍താരം നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രത്തിലും ഹണി റോസാണ് നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്ററാണ് താരം ഒടുവില്‍ അഭിനയിച്ച മലയാള സിനിമ. ഈ ചിത്രം വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles