spot_img
Friday, April 17, 2026

ആൻഡ്രോയിഡ് പതിപ്പിൽ ഡിസെെൻ മാറ്റത്തിനൊരുങ്ങി വാട്ട്‌സ്ആപ്പ്



ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പ്രധാനപ്പെട്ട ഡിസൈൻ മാറ്റം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാട്ട്‌സ്ആപ്പിന്റെ iOS പതിപ്പിൽ ഉപയോ​ഗിക്കുന്ന തരത്തിലുള്ള ഇന്റർഫേസ് ആൻഡ്രേയിഡ് പതിപ്പിലും കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി.ഇതോടെ ആൻഡ്രോയിഡിലും iOSലും വ്യത്യാസങ്ങളില്ലാത്ത ഒരുപോലുള്ള ഡിസെെൻ കൊണ്ടുവരാൻ സാധിക്കും.

ഐ.ഒ.എസിൽ നിന്ന് ആൻഡ്രോയ്ഡിലേക്ക് മാറുന്ന ഉപയോക്താക്കൾ വാട്സാപ് ഉപയോ​ഗിക്കുമ്പോൾ അനുഭവിക്കുന്ന പ്രയാസം ഒഴിവാക്കാനാണ് രണ്ട് പതിപ്പുകളിലും ഒരേ ഡിസെെൻ കൊണ്ടുവരാൻ കമ്പനിയെ നിർബന്ധിതരാക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചകളും ഏറെ കാലമായി സജീവവുമായിരുന്നു.

പുതിയ ബീറ്റ അപ്‌ഡേറ്റ് പതിപ്പ് 2.23.8.4 ന്റെ ഭാഗമായി ആൻഡ്രോയിഡ് വേർഷനിൽ വാട്ട്‌സ്ആപ്പ് ഡിസെെൻ മാറ്റം പരീക്ഷിക്കുന്നതായി WABetaInfo എന്ന വെബ്സെെറ്റാണ് റിപ്പോർട്ട് ചെയ്തത്



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles