spot_img
Tuesday, October 13, 2026

കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും



ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്താനാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കളെ സായുധ പോലീസ് സേനയിലേക്ക് ചേരാന്‍ അനുവദിക്കുക എന്നീ ലക്ഷ്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിൽ. ഈ തീരുമാനം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles