spot_img
Thursday, December 18, 2025

ഇനി ആരോപണങ്ങൾ വേണ്ട; പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി



വിഷുദിനത്തിൽ പുതിയ ലോ​ഗോ അവതരിപ്പിച്ച് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കമ്പനി എന്നെഴുതുമ്പോഴത്തെ ഇം​ഗ്ലീഷ് അക്ഷരങ്ങളായ എം, കെയും ഒപ്പം മൂവി ക്യാമറയും ഉൾപ്പെടുത്തിയാണ് ലോ​ഗോ തയ്യാറാക്കിയിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയ വഴിയാണ് ലോ​ഗോ മമ്മൂട്ടി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആഷിഫ് സലിമാണ് പുതിയ ലോഗോ മമ്മൂട്ടി കമ്പനിക്കായി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ‘ഞങ്ങളെ നിങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു’, എന്നാണ് കമ്പനി അം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. മമ്മൂട്ടിയും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ മുന്‍ ലോഗോ ഡിസൈനിന്‍റ മൗലികതയെക്കുറിച്ച് സംശയം പങ്കുവച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രതൃക്ഷപ്പെട്ടിരുന്നു.

ജോസ്‍മോന്‍ വാഴയില്‍ എന്ന ആളായിരുന്നു പോസ്റ്റ് ഇട്ടത്. ഏതോ ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ മമ്മൂട്ടി കമ്പനി എന്ന പേര് ആഡ് ചെയ്യുക മാത്രമാണ് പ്രസ്തുത ലോഗോയില്‍ ചെയ്തിട്ടുള്ളതെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്. പിന്നാലെ വിഷയത്തിലെ ഗൌരവം മനസിലാക്കി ലോഗോ പിന്‍വലിക്കുക ആയിരുന്നു. നിര്‍മ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് ചെറിയ കാലയളവില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് ഈ കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട് ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിന്‍റേതായി റിലീസ് ആകാനുള്ള ചിത്രങ്ങള്‍



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles