spot_img
Sunday, September 6, 2026

നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതി ഒരു കുറിപ്പ് സൂക്ഷിക്കുക: തൃശ്ശൂർ സിറ്റി പോലീസ് നൽകുന്ന സന്ദേശം



നിങ്ങളുടെ യാത്രക്കിടയിലുള്ള അശ്രദ്ധകൊണ്ടോ, മറ്റുള്ളവർ മോഷണം നടത്തിയോ, പലരുടേയും ബാഗ്, പഴ്സ്, ലാപ്ടോപ്പ് പോലുള്ള വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടു പോകാറുണ്ട്. ഇത്തരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നല്ലവരായ ആളുകൾക്കാണ് കണ്ടുകിട്ടുന്നതെങ്കിൽ ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരെ ഏൽപ്പിക്കാറുണ്ട്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ എന്നിവിടങ്ങളിലെ പോലീസ് എയ്ഡ് പോസ്റ്റുകളിലും, പോലീസ് സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള വസ്തുക്കൾ ലഭിക്കാറുണ്ട്. ഇവ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തി, തിരിച്ചേൽപ്പിക്കുന്നതിന് പോലീസുദ്യോഗസ്ഥർ മാധ്യമങ്ങളുടെ സഹായം തേടാറുണ്ടെങ്കിലും പലപ്പോഴും യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്തുവാൻ കഴിയാറില്ല.

അതുകൊണ്ട്, നിങ്ങളുടെ പഴ്സ്, ബാഗ് എന്നിവക്കുള്ളിൽ നിങ്ങളുടെ പേരും, വിലാസവും ഫോൺ നമ്പറും വ്യക്തമായി എഴുതിയ ഒരു കുറിപ്പ് വെക്കുന്നത് ഉചിതമായിരിക്കും.



LEAVE A REPLY

Please enter your comment!
Please enter your name here

Hot Topics

Related Articles